: താനൂർ നിയോജക മണ്ഡലം നവകേരളസദസ്സ് സംഘാടക സമിതി രൂപീകരണ യോഗം മന്ത്രി വി അബ്ദുറഹ്‌മാൻ ഉദ്ഘാടനം നിർവഹിച്ചു.
താനൂർകരിപ്പൂർ വിമാനത്താവളം വികസനം യാഥാർത്ഥ്യമാക്കാൻ സംസ്ഥാന ഖജനാവിൽ നിന്നും 72 കോടി ചെലവിൽ ആവശ്യമായ സ്ഥലം ഏറ്റെടുത്ത് അടുത്തദിവസം കേന്ദ്രസർക്കാരിന് കൈമാറുമെന്ന് മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു. നവകേരള സദസ്സിന്റെ താനൂർ മണ്ഡലം സംഘാടകസമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വികസന പ്രവർത്തനങ്ങൾക്ക് ജനങ്ങളിൽ നിന്നും അഭിപ്രായം സ്വീകരിച്ച് കേരളത്തിലെ ഭരണചരിത്രത്തിൽ നാഴികക്കല്ലായി മാറുന്ന പദ്ധതിയാണ് നവകേരള സദസ്സെന്ന് മന്ത്രി പറഞ്ഞു. ഈ പദ്ധതിയിൽ നിന്നും ഒരു ജനപ്രതിനിധി പോലും വിട്ടു നിൽക്കരുതെന്നും, ജനങ്ങളോടുള്ള പ്രതിബദ്ധത പുലർത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. മൂലക്കൽ അറേബ്യൻ പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ തിരൂർ ആർഡിഒ സച്ചിൻകുമാർ യാദവ് അധ്യക്ഷനായി. താനാളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ എം മല്ലിക, അസിറ്റന്റ് ഡയരക്ടർ കെ സദാനന്ദർ, തിരൂർ തഹസിൽദാർ എസ് ഷീജ തുടങ്ങിയവർ സംസാരിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ വി.കെ മുരളി മാലിന്യമുക്ത നവകേരളത്തിനായുള്ള പ്രതിജ്ഞ ചൊല്ലി. ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോ.ഡയറക്ടർ പ്രീതിമേനോൻ സ്വാഗതം പറഞ്ഞു. നവംബർ 27ന് വൈകീട്ട് 6ന് ഉണ്യാൽ സ്റ്റേഡിയത്തിൽ വച്ചാണ് നവകേരള സദസ്സ് നടക്കുന്നത്. ഭാരവാഹികൾ : വി അബ്ദുറഹ്മാൻ (ചെയർമാൻ), പ്രീതി മേനോൻ (കൺവീനർ)
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

