*താനൂർ ബോട്ട് ദുരന്തം:മന്ത്രിമാരെ സംരക്ഷിക്കാൻ പ്രതിഷേധിക്കുന്നവർക്കെതിരെ കള്ളക്കേസ് എടുക്കുന്ന താനൂർ പോലീസ് നടപടി വിലപ്പോവില്ല:താനൂർ നിയോജകമണ്ഡലം മുസ്ലിം യൂത്ത് ലീഗ്കമ്മിറ്റി*

താനൂർ:താനൂരിൽ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ടിന് ഒത്താശ ചെയ്തവരും, ഇടനിലക്കാരും പുറത്ത് വിലസി നടക്കുമ്പോൾ പ്രതിഷേധിക്കുന്ന മുസ്ലിം യൂത്ത് ലീഗ് നേതാക്കളെയും പ്രവർത്തകരെയും കള്ള ക്കേസ് എടുത്ത് മന്ത്രിക്ക് ഒത്താശ ചെയ്യുകയാണ് താനൂർ പോലീസ്. മുസ്ലിം യൂത്തലീഗിന് പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യത്തെ താനൂർ പോലീസ് സിപിഎമ്മിനും, താനൂരിലെ മന്ത്രിക്ക് വേണ്ടിയും ഇല്ലാതാക്കുകയാണ്.മുസ്ലിം യൂത്ത് ലീഗിന്റെ ബോർഡുകൾ പൊലീസ് എടുത്തുകൊണ്ടുപോവുന്നു.ബോട്ട് ദുരന്തം അന്വേഷിക്കുന്ന പൊലീസുകാർ തന്നെ ഇത് ചെയ്യുന്നത് ദുരൂഹമാണ്. മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകരെ വേട്ടയാടുന്ന താനൂർ പോലീസിന്റെ നടപടികൾക്കെതിരെ മുസ്ലിം യൂത്ത് ലീഗ് ഡി. വൈ.എസ്പി മാർച്ച് ഉൾപ്പെടയുള്ള പ്രതിഷേധങ്ങളിലേക്ക് കടക്കും.താനൂർ പോലീസിന്റെ ഈ നടപടിക്കെതിരെ ജനരോഷം ഉയർത്തിക്കൊണ്ട് വരും.താനൂർമണ്ഡലം യൂത്ത് ലീഗ് നേതാക്കൾക്കെതിരെയും, മുനിസിപ്പൽ നേതാക്കൾക്കെതിരെയുമുള്ള കേസുകൾ പിൻവലിക്കാൻ പോലീസ് തയാറാവണമെന്ന് താനൂർ നിയോജകമണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. നൗഷാദ് പറപ്പൂത്തടം അധ്യക്ഷത വഹിച്ചു.ഉവൈസ് കുണ്ടുങ്ങൽ,ടി.നിയാസ്, എപി.സൈദലവി, സൈദലവി തൊട്ടിയിൽ, സിറാജ് കാളാട്,പി.കെ ഇസ്മയിൽ, പി.അയൂബ്,സമീർ ചിന്നൻ എന്നിവർ സംസാരിച്ചു.

Subscribe our YouTube channel
Now 👇👇👇👇

വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇