താനൂർ ബോട്ട് ദുരന്തം:മാരിടൈം സിഇഒയെയും, ഉന്നതരെയും സംരക്ഷിക്കുന്ന പോലീസ് നിലപാട് പ്രതിഷേധാർഹം:താനൂർ നിയോജകമണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി

താനൂർ:താനൂർ ബോട്ട് ദുരന്തത്തിൽ അറ്റ്ലാന്റിക് ബോട്ടിന് എല്ലാ നിയമങ്ങളും കാറ്റിൽ പറത്തി ബോട്ടിന്റെ രജിസ്ട്രേഷന് സഹായിച്ച മാരിടൈം സി ഇ ഒ ക്കെതിരെയും, ഉന്നത രാഷ്ട്രീയ നേതൃത്വത്തിനെതിരെയും ഒരു നടപടിയും എടുക്കാത്ത അന്വേഷണ ഉദ്യോഗസ്ഥരുടെ നടപടി നീതികേടും, പ്രതിഷേധാർഹവുമാണെന്ന് താനൂർ നിയോജകമണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പറഞ്ഞു. മാരിടൈം സിഇ ഒ അയച്ച കത്തുകൾ പുറത്ത് വന്നിരുന്നു. സി ഇ ഒയെ അറസ്റ്റ് ചെയ്താൽ ഭരണ കക്ഷിയിലെ ഉന്നതരെ പേര് പറയുമെന്ന ഭയപ്പാട് കൊണ്ടാണ് മാരിടൈം സി ഇ ഒക്കെതിരെ നടപടി എടുക്കാത്തത് എന്ന് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ആരോപിച്ചു.തുറമുഖ വകുപ്പിലെ രണ്ട് ചെറിയ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് കണ്ണിൽ പൊടിയിടാനുള്ള ശ്രമം വിലപ്പോവില്ല.മുഴുവൻപേരെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാത്ത പക്ഷം മുസ്ലിം യൂത്ത് ലീഗ് രണ്ടാം ഘട്ട പ്രക്ഷോഭങ്ങൾക്ക് തുടക്കം കുറിക്കും.അന്വേഷണ ഉദ്യോഗസ്ഥർ ഉണർന്ന് പ്രവർത്തിക്കണമെന്നും, നീതിപൂർവകമായ അന്വേഷണം നടത്തണം. ആരോപണ വിധേയരായ ഉന്നതന്മാരുടെ ഫോൺ കോളുകൾ പരിശോധിക്കണം. യോഗത്തിൽ നൗഷാദ് പറപ്പൂത്തടം അധ്യക്ഷത വഹിച്ചു.ഉവൈസ് കുണ്ടുങ്ങൽ,ടി.നിയാസ്, പി.അയൂബ്,സമീർ ചിന്നൻ,എപി.സൈതലവി,സൈതലവി തൊട്ടിയിൽ, സിറാജ് കാളാട്,പി.കെ ഇസ്മയിൽ എന്നിവർ സംസാരിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇