താനൂർബോട്ടപകടം:രക്ഷാ പ്രവർത്തനത്തിൽ പരിക്കു പറ്റി വീടുകളിൽ കഴിയുന്നവർക്കുള്ള താനൂർ വെൽഫെയർ ഫൗണ്ടേഷന്റെ ധനസഹായം അഡ്വ.പി.പി റഹൂഫ് വിതരണം ചെയ്തു.

ബോട്ട് ദുരന്തം:.രക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളികൾക്ക്‌ സഹായവുമായി താനൂർ വെൽഫെയർ ഫൗണ്ടേഷൻതാനൂർ : ഒട്ടുമ്പുറം ബോട്ട് ദുരന്തത്തിൽ ജീവൻ പണയം വെച്ച് രക്ഷാ പ്രവർത്തനം നടത്തിയ മത്സ്യ തൊഴിലാളികിൾക്ക് സഹായ ഹസ്തവുമായി താനൂർ വെൽഫയർ ഫൗണ്ടേഷൻ. ദുരന്ത സമയത്ത് രക്ഷാപ്രവർത്തനത്തിന് ആദ്യം ഓടി എത്തിയത് മത്സ്യത്തൊഴിലാളികൾ ആയിരുന്നു. രക്ഷാ പ്രവർത്തനത്തിനിടെ പതിനഞ്ചോളം മത്സ്യ തൊഴിലാളികൾക്കാണ് പരിക്ക് പറ്റിയത്. കാലിനും കൈക്കും പരിക്ക് പറ്റിയതിനെ തുടർന്ന് പലർക്കും ജോലിക്ക് പോകാൻ കഴിഞ്ഞിരുന്നില്ല. ചിലരുടെ പരിക്ക് സാരമുള്ളതാണ്. അഡ്വ. പി. പി റഹൂഫ് താനൂർ വെൽഫയർ ഫൗണ്ടേഷന്റെ ധനസഹായ വിതരണോദ്ഘാടനം നിർവ്വഹിച്ചു. രക്ഷപ്രവർത്തനത്തിന് നേതൃത്വം നൽകിയ ദേശീയ നീന്തൽ താരം കൂടിയായ സമീർ ചിന്നൻ ഏറ്റുവാങ്ങി. താനൂർ മുനിസിപ്പാലിറ്റി കൗൺസിലർ എസ്. പി. ശിഹാബ്, എ പി സൈതലവി, ആർ. പി. ഫൈസൽ, പി. പി. റാസിഖ്, ടി. പി. ഖാലിദ് കുട്ടി പങ്കെടുത്തു.ഒട്ടുമ്പുറം ബോട്ട് ദുരന്തത്തിൽ രക്ഷാ പ്രവർത്തനം നടത്തിയ മത്സ്യ തൊഴിലാളികിൾക്ക് താനൂർ വെൽഫയർ ഫൗണ്ടേഷന്റെ ധനസഹായ വിതരണോദ്‌ഘാടനം അഡ്വ. പി. പി റഹൂഫ് നിർവഹിച്ചു

Comments are closed.