*🛑താനൂര്‍ ബോട്ട് ദുരന്തം; ആദ്യഘട്ട തെളിവെടുപ്പ് പൂര്‍ത്തിയായി; ഇതുവരെ അറസ്റ്റിലായത് നാസറടക്കം 10 പേർ*

താനൂര്‍ ബോട്ട് ദുരന്തത്തില്‍ കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളുമായുള്ള ആദ്യഘട്ട തെളിവെടുപ്പ് പൂര്‍ത്തിയായി. സംഭവത്തില്‍ ബോട്ടുടമ പാട്ടരകത്ത് നാസറടക്കം 10 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.മുഴുവന്‍ പേരെയും കേസന്വേഷണ ഭാഗമായി ഈയിടെ കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. അന്വേഷണം പൂര്‍ത്തിയായതിനാല്‍ ഇതില്‍ അഞ്ചുപേരെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി വീണ്ടും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ജയിലിലേക്ക് മാറ്റി. പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരമാണ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയത്.അപകടം നടന്ന ഒട്ടുംപുറം തൂവല്‍ തീരത്തെത്തിച്ച്‌ തെളിവെടുപ്പ് നടത്തിയിരുന്നു.ബാക്കിയുള്ള അഞ്ചു പേരുമായുള്ള തെളിവെടുപ്പ് നടപടികള്‍ വരും ദിവസങ്ങളില്‍ തുടരും.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇