താനൂർ ബോട്ട് ദുരന്തംമന്ത്രിമാരായ റിയാസും അബ്ദുറഹ്മാനും രാജിവെക്കണം : വെൽഫെയർ പാർട്ടി
മലപ്പുറം: താനൂരിൽ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ട് ദുരന്തത്തിന്റെ ഒന്നാമത്തെ ഉത്തരവാദികൾ സംസ്ഥാന സർക്കാറായതിനാൽ ദുരന്തത്തിന്റെ ധാർമിക ഉത്തരവാദിത്തമേറ്റ് മന്ത്രിമാരായ റിയാസും അബ്ദുറഹ്മാനും രാജിവെക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് നാസർ കീഴുപറമ്പ് ആവശ്യപ്പെട്ടു. മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി താനൂരിൽ സംഘടിപ്പിച്ച ജനകീയ പ്രതിഷേധം ഉൽഘാടനം ചെയ്ത സ്ഥസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിന് കൂടുതൽ വരുമാനം നേടിത്തരുന്ന ഒരു മേഖലയായി വളർന്നു കൊണ്ടിരിക്കുന്ന ടൂറിസം മേഖലക്ക് വലിയ തിരിച്ചടിയാവുന്ന അപകടമാണ് വരുത്തി വെച്ചിരിക്കുന്നത്. ടൂറിസം വകുപ്പിന്റെയും ഉദ്യോഗസ്ഥരുടെയും എം.എൽ.എയുടെയും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും അഴിമതിയുമാണ് ദുരന്തത്തിന്റെ മുഖ്യകാരണം. താനൂർ നഗരസഭയുടെ ശ്രദ്ധക്കുറവും കെടുകാര്യസ്ഥതയും ദുരന്തത്തിന് കാരണമായിട്ടുണ്ട്.ഭരണ സ്വാധീനമുപയോഗിച്ച് വിനോദ സഞ്ചാരത്തിന് ഉപയോഗമല്ലാത്ത ബോട്ടിന് ഫിറ്റ്നസ് നേടിക്കൊടുക്കുന്നതിന് ഇടപെട്ട താനൂർ എം.എൽ.എയുടെയും ഭരണകക്ഷി നേതാക്കളുടെയും വഴിവിട്ട നടപടികളും ജുഡീഷ്യൽ അന്വേഷണത്തിൽ ഉൾപെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇനിയൊരു ദുരന്തം ആവർത്തിക്കാൻ പാടില്ലാത്ത രീതിയിൽ കുറ്റമറ്റ അന്വേഷണം നടത്തുന്നതിനും മുഴുവൻ കുറ്റക്കാരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിനും നിഷ്പക്ഷമായ അന്വേഷണ ടീമിനെ നിശ്ചയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ജനകീയ പ്രതിഷേധത്തിന്റെ ഭാഗമായി താനൂർ ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനം വാഴക്കത്തെരുവിൽ സമാപിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് വഹാബ് വെട്ടം അധ്യക്ഷത വഹിച്ചു. ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് ജംഷീൽ അബൂബക്കർ, അഷ്റഫ് വൈലത്തൂർ,റഷീദ് തിരൂർ, ഹംസ വെന്നിയൂർ, ലുബ്ന കൊടിഞ്ഞി എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി നൗഷാദ് ചുള്ളിയൻ, ഇബ്രാഹിം കുട്ടി മംഗലം, ഹബീബ് റഹ്മാൻ സി.പി, ഷറഫുദ്ദീൻ കൊളാടി, ഷിഫാഖാജ, സലീന അന്നാര, ആദം ടി, സി. അബ്ദുൽ ലത്തീഫ്, റഷീദ് പനങ്ങാട്ടൂർ തുടങ്ങിയർ പ്ര ത്രിഷേധത്തിന് നേതൃത്വം നൽകി.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
