*താനൂർ ബോട്ട് ദുരന്തം: മാരിടൈം സി.ഇ. ഒ ബോട്ടിന് വഴിവിട്ട സഹായം നൽകിയതാ രെന്നന്വേ ഷിക്കണം:മുസ്ലിം യൂത്ത് ലീഗ് താനൂർ നിയോജകമണ്ഡലം കമ്മിറ്റി*

താനൂർ:താനൂരിൽ 22പേരുടെ മരണത്തിന് കാരണമായ അറ്റ്ലാന്റിക് ബോട്ടിന്റെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ആലപ്പുഴ ചീഫ്സർവെയർക്കും,രെജിസ്റ്ററിങ്അതോറിറ്റിക്കും മുകളിൽ സമ്മർദ്ദം ചെലുത്തിയ മാരിടൈം സി.ഇ. ഒയുടെ നടപടികൾ സർക്കാരിലെ ഏത് ഉന്നതന്റെ ഇടപെടൽ മൂലമാണെ ന്ന ന്വേഷി ക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് താനൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു .ഭരണ തലത്തിൽ ഇടപെടൽ ഇല്ലാതെ സി.ഇ. ഒ സർവയറെ സമ്മർദ്ദത്തിലാക്കുകയില്ല ..ആ ഉന്നത ബന്ധങ്ങൾ അന്വേഷണത്തിന്റെ പരിധിയിൽ കൊണ്ട് വരണം..95000രൂപക്ക് ബോട്ട് വാങ്ങാൻ ഇട നിലക്കാരായി നിന്നവർ, ബോട്ടിന് വേണ്ടി ഫൈൻ അടച്ചു കൊടുക്കാൻ സഹായിച്ചവർ ആരെന്നും അന്വേഷിക്കണം .എല്ലാം കാര്യങ്ങളിലും സമഗ്ര അന്വേഷണം വേണമെന്നും മുസ്ലിം യൂത്ത് ലീഗ് താനൂർ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നൗഷാദ് പറപ്പൂത്തടം അധ്യക്ഷനായി .ഉവൈസ് കുണ്ടുങ്ങൽ,ടി.നിയാസ്, എപി.സൈതലവി,സൈതലവി തൊട്ടിയിൽ,പി.കെ ഇസ്മായിൽ, പി.അയൂബ്,സമീർ ചിന്നൻ,വി.കെ.ജലീൽ,ടി.ജംഷീർ,വൈ.സൽമാൻ,അൻവർ മാസ്റ്റർ, ഇസ്മായിൽ അയ്യായ,യാഫിക് പൊന്മുണ്ടം, ജലീൽ പുതിയ കടപ്പുറം, പി.ആഷിഖ്, ജാഫർ ആൽബസാർ,കെ.എൻ. ഹകീം തങ്ങൾ,കെ.കെ.റിൻഷാദ്, ഹസീബ്‌ ചെറിയമുണ്ടം, നിസാം താനൂർ, ഇർഷാദ് കുറുക്കോൾ, അഷ്റഫ് തലക്കട്ടൂർ,അസ്‌ഹർ പുൽപറമ്പ്,നൗഫൽ നിറ മരതൂർപ്രസംഗിച്ചു.

[wpcode id=”35734″]

Comments are closed.