ഗോപിനാഥ് മുതുകാട് താനൂർ ബോട്ട് അപകടത്തിൽ മരണപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ചു

തിരുരങ്ങാടി : കഴിഞ്ഞ ഞായറാഴ്ച താനൂർ ഒട്ടുമ്മൽ തൂവൽ തീരത്തിനടുത്ത് വെച്ചുണ്ടായ ബോട്ട് അപടകത്തിൽ മരണപെട്ടവരുടെ വീടുകൾഗോപിനാഥ് മുതുകാട് സന്ദർശിച്ചു , ( വ്യാഴാഴ്ച ഉച്ചക്ക് ശേഷം മൂന്ന് മണിയോടെയാണ് സി എം പി സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കൊട്ടുമല മൽസ്യ തൊഴിലാളി ദേശീയ സെക്രട്ടറി ,ഉമ്മർ ഒട്ടുമ്മൽ തിരുവനന്തപുരം സി എച്ച് സെന്റർ ജോയിന്റ് സെക്രട്ടറി പി കെ മുനീർ പരപ്പനങ്ങാടി നഗരസഭ മുപ്പതാം ഡിഷൻ കൗൺസിലർ കുന്നുമ്മൽ ജുബൈരിയ എന്നിവരോടപ്പമാണ് ഒരു കുടുംബത്തിലെ പതിനൊന്ന് പേര് മരണപ്പെട്ട പരപ്പനങ്ങാടിയിലെ കുന്നുമ്മൽ സൈദലവി, സിറാജ് എന്നിവരുടെ വീട് സന്ദർശിച്ചത് .നാലു കുട്ടികളും ഭാര്യയും നഷ്ട്ട പെട്ട സൈദലവിയും മൂന്ന് കുട്ടികളും, ഭാര്യയും നഷ്ട്ട പെട്ട സഹോദരൻ സിറാജും വയോധികയായ ഉമ്മയും മുതുകാടിന് മുന്നിൽ നടത്തിയ വെളിപ്പെടുത്തൽ ഏവരെയും കരളലിയിപ്പിക്കുന്നതായിരുന്നു . കുടുംബാങ്ങളുമായും നാട്ടുകാരുമായും ഏറെ നേരം സംസാരിച്ചതിനു ശേഷമാണ് തൊട്ടടുത്ത ചിറമംഗലത്തെ ശബറുദീൻ എന്ന പോലീസുകാരൻ്റെ വീട്ടിൽ എത്തി ഉമ്മയേയും ഭാര്യയേയും സഹോദരനെയും കുട്ടികളെയും സന്ദർശിച്ചത്തിനു ശേഷം താനൂർ ഓലപ്പിടികയിൽ മൂന്ന് പേര് മരണ പ്പെട്ട സിദ്ധീഖിൻ്റെ വീട്ടിലും സന്ദർശനം നടത്തി ,ഏറെ നേരം കഴിഞ്ഞാണ് അദ്ദേഹം മടങ്ങിയത്

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇