താനൂർ ബോട്ട അപകടത്തിൽ കുറ്റവാളികളെ സംരക്ഷിക്കുന്ന മന്ത്രി വി.അബ്ദുറഹിമാൻ രാജിവെക്കണമെന്ന് യു ,ഡി, എഫ്, തിരുരങ്ങാടി മുൻസിപ്പൽ കമ്മിറ്റി

താനൂർ ബോട്ട അപകടത്തിൽ കുറ്റവാളി ക ളെ സംരക്ഷിക്കുന്ന മന്ത്രി വി.അബ്ദുറഹിമാൻ രാജിവെക്കണമെന്ന് യു ,ഡി, എഫ്, തിരുരങ്ങാടി മുൻസിപ്പൽകമ്മിറ്റി ആവശ്യപെട്ടു. ചെമ്മാട് സി, ഏച്ച് സൗധത്തിൽ വെച്ച് ചേർന്ന യോഗം തിരുരങ്ങാടി നഗരസഭ ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ സി.പി.ഇസ്മായിൽ ഉൽഘാടനം ചെയ്തു, മോഹനൻ വെന്നിയുർ അധ്യക്ഷത വഹിച്ചു.അഷറഫ് തച്ചറ പടിക്കൽ. റഫീഖ് പാറക്കൽ, എം അബ്ദുറഹിമാൻ കൂട്ടി ഇസു ഇസ്മായിൽ ഉള്ളാട്ട്. ഇഖ്ബാൽ കല്ലുങ്ങൽ, പാലക്കൽ ബാവ ,പി, കെ.അബ്ദുൽ അസ്സിസ്, സി ഏച്ച് അയ്യുബ്ബ്, കൊണ്ടാണത്ത് ബീരാൻ ഹാജി, സംഷു മച്ചിക്കൽ, റഷീദ് വടക്കൻ തുടങ്ങിയവർ പ്രസംഗിച്ചു 18-ാം തിയ്യതി താനൂരിൽ യു, ഡി എഫ് നടത്തുന്ന പ്രക്ഷോഭ പരിപാടി വിജയിപ്പിക്കാൻ തീരുമാനിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇