താനൂർ ബോട്ടപകടംപ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു
.താനൂരിൽ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ടപകടത്തിൽ പ്രതികളായവരെ കൂടുതൽ അന്വേഷണങ്ങൾക്കായി പോലീസ് കസ്റ്റഡിയിൽ വിട്ടു.5 ദിവസത്തേക്കാണ് പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടിട്ടുള്ളത്.ബോട്ട് ഉടമ നാസർ,ബോട്ട് ഡ്രൈവർ (സ്രാങ്ക്) ദിനേശൻ,ജീവനക്കാരായ വടക്കയിൽ സവാദ്,ബോട്ട് ഉടമ നാസറിന്റെ സഹോദരൻ സലാം തുടങ്ങി അഞ്ച് പേരെയാണ് പോലീസ് കസ്റ്റഡിയിൽ വിട്ടിട്ടുള്ളത്.പോലീസ് കസ്റ്റഡിയിൽ ലഭിച്ച പ്രതികളെ താനൂർ ഡി.വൈ.എസ്.പി.ബെന്നി,കൺട്രോൾ റൂം സർക്കിൾ ഇൻസ്പെക്ടർ സുബി എസ് നായർ എന്നിവരുടെ നേത്രത്വത്തിൽ വൻ പോലീസ് സന്നാഹത്തോടെ തിരൂരങ്ങാടി ഗവ:താലൂക്ക് ആശുപത്രിയിലെത്തിച്ച് മെഡിക്കൽ പരിശോധന നടത്തി.തുടർന്നുള്ള ദിവസങ്ങളിൽ പ്രതികളെ പോലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യലും തെളിവെടുപ്പും നടത്തും.ഇക്കഴിഞ്ഞ എട്ടാം തിയ്യതിയാണ് പിഞ്ചു കുഞ്ഞുങ്ങളടക്കം 22 പേർ മരിച്ച നാടിനെ നടുക്കിയ വൻ ദുരന്തം താനൂർ പൂരപുഴ തൂവൽ തീരത്ത് ഉണ്ടായത്.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
റിപ്പോർട്ട്
അഷറഫ് കളത്തിങ്ങൽ പാറ


