താനൂര്‍ ബോട്ട് അപകടത്തിൽ മന്ത്രിയെ സംരക്ഷിക്കുന്നു, മുഖ്യമന്ത്രിക്ക് നേരെ മുസ്്‌ലിം യൂത്ത്‌ലീഗ് കരിങ്കൊടി കാണിച്ചു

തിരൂരങ്ങാടി: 22 പേരുടെ മരണത്തിനിടയാക്കിയ താനൂര്‍ ബോട്ട് അപകടത്തിന് കാരണക്കാരനായ മന്ത്രി വി അബ്ദുറഹ്മാനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിക്കെതിരെ തിരൂരങ്ങാടിയില്‍ യൂത്ത്‌ലീഗ് കരിങ്കൊടി കാണിച്ചു. വെന്നിയൂര്‍ കപ്രാട് കയറ്റത്തില്‍ തിരൂരങ്ങാടി മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് പ്രസിഡന്റ് യുഎ റസാഖിന്റെ നേതൃത്വത്തിലാണ് കരിങ്കൊടി കാണിച്ചത്. പ്രവര്‍ത്തകരെ പോലീസ് ലാത്തിവീശി.മന്ത്രി അബ്ദുറഹ്മാന്റെ രാജി ചോദിച്ച് വാങ്ങണമെന്നും ഉന്നതരെ സംരക്ഷിക്കുന്ന നിലപാടിനെതിരെയും മുദ്രാവാക്യം മുഴക്കിയാണ് കരിങ്കൊടി കാണിച്ചത്. നന്നമ്പ്ര പഞ്ചായത്ത് യൂത്ത്‌ലീഗ് പ്രസിഡന്റ് കെ.കെ റഹീം, തെന്നല പഞ്ചായത്ത് യൂത്തലീഗ് ജനറല്‍ സെക്രട്ടറി പി.കെ സല്‍മാന്‍ എന്നിവരാണ് കരിങ്കൊടി കാണിച്ചത്. തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു

Subscribe our YouTube channel
Now 👇👇👇👇

വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇