കേശദാനം ചെയ്ത് മാതൃക തീർത്ത് താനൂർ ബ്ലോക്ക്‌ മെമ്പർ “സാജിത നാസറും മക്കളും

*ക്ലാരി :*ക്യാൻസർ രോഗികൾക്ക് വിഗ്ഗ് നിർമിക്കാൻ മുടി മുറിച്ചു നൽകി മാതൃകയായി ഒരു കുടുംബം,താനൂർ ബ്ലോക്ക്‌ ക്ലാരി ഡിവിഷൻ മെമ്പർ സാജിത നാസർ, മക്കളായ സന ഫഹിമ, ഫൈഹ, ഫഹ്‌മി, ഫെസ്മിൻ, എന്നിവരാണ് കോഴിക്കോട് ഹെയർ ബാങ്കിലേക്ക് മുടി ദാനം ചെയ്തത്.പെരുമണ്ണ ക്ലാരി പഞ്ചായത്ത് ട്രഷറർ സി കെ നാസറിന്റെ ഭാര്യയും മക്കളുമാണ് കേശദാനത്തിലൂടെ നാടിന്റെ അഭിമാനയി മാറിയിരിക്കുന്നത്.ക്യാൻസർ രോഗികൾ കീമോ കഴിഞ്ഞതിന് ശേഷം മുടി കൊഴിഞ്ഞു പോകുമ്പോൾ ഒരു പാട് പ്രയാസങ്ങളും സഹിച്ച് പുറം ലോകവുമായി ബന്ധമില്ലാതെ കഴിയുന്ന എത്രയോ പേർക്ക് വളരെ സഹായകമാവുകയാണ് കോഴിക്കോട് ഹെയർ ബാങ്ക്. ഇവിടെ നിന്നും സൗജന്യമായിട്ടാണ് ഇവർക്ക് വിഗ്ഗ് ഉണ്ടാക്കി കൊടുക്കുന്നത്.പെരുമണ്ണ ക്ലാരി പഞ്ചായത്ത് പത്താം വാർഡ് മെമ്പർ സഫ്‌വാൻ പാപ്പാലിയുടെ നേതൃത്വത്തിൽ ഹെയർ ബാങ്ക് കോർഡിനേറ്റർ ഫാറൂഖ് രാമനാട്ടുകരക്ക് വെട്ടിയെടുത്ത മുടികൾ കൈമാറി.

Comments are closed.