താനൂർ. കനത്ത മഴയിൽ പനങ്ങാട്ടൂരിൽ സ്വകാര്യ ഇരുനില കെട്ടിടം പൊളിഞ്ഞ് നിലംപൊത്താറായ നിലയിൽ. കണ്ടെത്തി



താനൂർ. കനത്ത മഴയിൽ പനങ്ങാട്ടൂരിൽ സ്വകാര്യ ഇരുനില കെട്ടിടം പൊളിഞ്ഞ് നിലംപൊത്താറായ നിലയിൽ. നഗരസഭ വാർഡ് 12ൽ പഴക്കമേറിയ ഓട് മേഞ്ഞ ഇരുനില കെട്ടിടമാണ് അപകടാവസ്ഥയിൽ. 2 മാസം മുൻപ് കെട്ടിടത്തിൻ്റെ ചില ഭാഗങ്ങൾ അടർന്ന് വീണിരുന്നു. മഴ കനത്ത 4 ദിവസം മുൻപും ഓടും മരവും അടക്കം ചില ഭാഗങ്ങളും താഴെക്ക് പതിച്ചിരുന്നു. ഗ്രാമത്തിലെ ഏക വായനശാലയായ പാർക്ക് ഗ്യാങ് ഈ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. കൂടാതെ 2 കടകളും ഉണ്ട്. മുകൾനിലയിലാണ് ലൈബ്രറി. കല്ലും മരവും ദ്രവിച്ച അവസ്ഥയിലാണ്. മഴയും കാറ്റും ശക്തി പ്രാപിക്കുന്നതോടെ കെട്ടിടം ഏതു നിമിഷവും ഇടിഞ്ഞ് വീഴുന്ന നിലയിലാണ്. വായനശാലയിലും സമീപ കടകളിലും രാവിലെ മുതൽ വൈകിട്ട് വരെ ആൾത്തിരക്കുമാണ്. കെട്ടിടം പൊളിച്ച് മാറ്റുക അല്ലെങ്കിൽ അറ്റകുറ്റപണികൾ നടത്തണമെന്ന് വയനശാല സംരക്ഷണ സമിതി അംഗങ്ങൾ ആവശ്യപെട്ടു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇