താനൂർ : കുന്നുംപ്പുറം പൊതു ജനമിത്രം വായനശാലയുടെ അറുപതാം വാർഷികാഘോഷം നവം: 1 ന്

വിവിധപരിപാടികളോടെ ആഘോഷിക്കുമെന്ന് വായനശാല ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു, 1963 നവംബർ 1 ന് താനൂർ കുന്നുംപ്പുറത്ത് സ്ഥാപിതമായ പൊതു ജനമിത്രം വായനശാല ആന്റ് ഗ്രന്ഥാലയ അറുപത് വർഷം പിന്നിടുകയാണ് , വായനശാലയുടെ സ്ഥാപനദിനമായ നവം: 1 ന് പതാക ഉയർത്തുന്നതോടു കൂടി വൈകുന്നേരം പൊതു പരിപാടികൾ തുടങ്ങും , കെ .എൻ ആനന്ദൻ മാസ്റ്റർ ദീപം തെളിയിക്കും, താനൂർ നഗരസഭ ചെയർമാൻ പി.പി.ഷംസുദ്ധീൻ ഉദ്ഘാടനം ചെയ്യും , സ്വാഗത സംഘം ചെയർമാൻ കെ. ജനചന്ദ്രൻ മാസ്റ്റർ അധ്യക്ഷനാകും , ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും ,തിരൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.എ.ഷറഫുദ്ദീൻ, നഗരസഭ കൗൺസിലർമാരായ കെ.ജയപ്രകാശ്, റഷീദ് മോര്യ , കെ സുമിത , ഇ. ദേവകി, മറ്റ് പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും, തുടർന്ന് തിരുവാതിര കളി , നാടകങ്ങളും നടക്കും, സമാപന സമ്മേളനം ഡിസം:25 ന് മന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും , വാർത്താ സമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ കെ. ജനചന്ദ്രൻ മാസ്റ്റർ, വായനശാല പ്രസിഡണ്ട് പി.ബാലകൃഷ്ണൻ , സെക്രട്ടറി എ.എ. നവീൻ എന്നിവർ പങ്കെടുത്തു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇