*താനൂർ ഈസ്റ്റ് റെയ്ഞ്ച് മുസാബഖ ഇസ് ലാമിക കലാമേള സമാപിച്ചു ഓലപ്പീടിക മദ്റസതുൽ ബദ് രിയ്യ ജേതാക്കൾ

*………………………. താനൂർ: സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ താനൂർ ഈസ്റ്റ് റെയ്ഞ്ച് മുസാബഖ ഇസ് ലാമിക കലാമേള സമാപിച്ചു. ഓലപ്പീടിക മദ്റസതുൽ ബദ് രിയ്യയിൽ വെച്ചു നടന്ന കലാമേളയിൽ എൺപത്തിനാലു ഇനങ്ങളിലായി നാനൂറിലേറെ മത്സരാർത്ഥികൾ മാറ്റുരച്ചു. ആതിഥേയരായ ഓലപ്പീടിക മദ്റസതുൽ ബദ് രിയ്യ ഓവറോൾ ചാമ്പ്യൻമാരായി. എരനെല്ലൂർ നൂറുൽ ഇസ് ലാം മദ്റസ, അടികുളം തഅലീമുൽ ഖുർആൻ മദ്റസ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.മുഅല്ലിം വിഭാഗത്തിൽ മോര്യ സബീലുന്നജാത്ത് മദ്റസയും അടികുളം തഅലീമുൽ ഖുർആൻ മദ്റസയും ഒന്നാം സ്ഥാനം പങ്കിട്ടു. സമാപന സമ്മേളനം എസ്.കെ.എസ്.എസ്.എഫ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡൻ്റ് സയ്യിദ് അബ്ദുറഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. റെയ്ഞ്ച് പ്രസിഡൻ്റ് സയ്യിദ് നിസാമുദ്ദീൻ ഹസനി തങ്ങൾ അധ്യക്ഷനായി. എസ്.കെ.എം.എം.എ ചെമ്മാട് മേഖലാ പ്രസിഡൻ്റ് സയ്യിദ് പി.പി ബാവ തങ്ങൾ സമ്മാനദാനം നിർവ്വഹിച്ചു.മുസാബഖ കൺവീനർ ബാസിത്വ് വാഫി ഫലപ്രഖ്യാപനം നടത്തി. റെയ്ഞ്ച് സെക്രട്ടറി വി.കെ.ജലീൽ മൗലവി കുന്നുംപുറം, ട്രഷറർ കെ.പി.ആലിഹാജി എരനെല്ലൂർ, മഹല്ല് പ്രസിഡൻ്റ് വി.കെ.ഖാദർ ഹാജി, സെക്രട്ടറി കുറ്റിയിൽ ഖാദർ ഹാജി, ട്രഷറർ കുറ്റിയിൽ കോയ ഹാജി, ഭാരവാഹികളായ കെ.എം മൂസ ഹാജി, കെ.കെ.മുഹമ്മദ് കുട്ടി ഹാജി, കെ.വി.ശുക്കൂർ, റെയ്ഞ്ച് ഭാരവാഹികളായ കെ.കെ.മുഹമ്മദ് ഫൈസി, യു.സുബൈർ ഫൈസി, ഉമർ ഫൈസി പാലത്തിങ്ങൽ, ശക്കീർ ഫൈസി, മുസ്തഫ ഹുദവി നേതൃത്വം നൽകി. *:* താനൂർ ഈസ്റ്റ് റെയ്ഞ്ച് മുസാബഖ ജേതാക്കൾക്കുള്ള സമ്മാനദാനം സയ്യിദ് പി.പി.ബാവ തങ്ങൾ നിർവ്വഹിക്കുന്നു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇