തമിഴ്നാടിൻ്റെ ‘മിഷൻ അരിക്കൊമ്പൻ’ നാളെ മയക്കുവെടി വെക്കാൻ ഉത്തരവിറങ്ങി

കമ്പത്ത് ജനവാസ കേന്ദ്രത്തിലിറങ്ങി പരിഭ്രാന്തി പരത്തുന്ന അരിക്കൊമ്പനെ മയക്ക് വെടിവെച്ച് പിടികൂടാൻ ഉത്തരവിറങ്ങി. ഞായറാഴ്ച പുലർച്ചെയാണ് തമിഴ്നാട് വനം വകുപ്പിൻ്റെ ‘മിഷൻ അരിസിക്കൊമ്പൻ’ ആരംഭിക്കുക. രണ്ട് കുങ്കിയാനകളെയാണ് ഇതിനായി ഉപയോഗിക്കുക.ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വൻ സുരക്ഷാ സന്നാഹമാണ് കമ്പത്ത് ഒരുക്കിയിരിക്കുന്നത്. തേനി ജില്ലാ പൊലീസ് സൂപ്രണ്ട് സ്ഥലത്ത് ക്യാംപ് ചെയ്ത് സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. മയക്ക് വെടിവെച്ച് പിടികൂടി മേഘമലയിലേക്ക് മാറ്റാനാണ് തീരുമാനം.ശനിയാഴ്ച പുലർച്ചെയാണ് അരിക്കൊമ്പൻ കമ്പം ടൗണിലേക്ക് ഇറങ്ങി പരിഭ്രാന്തി സൃഷ്ടിച്ചത്. അഞ്ച് വാഹനങ്ങൾ അരിക്കൊമ്പൻ തകർത്തു. നിലവിൽ ജനവാസ കേന്ദ്രത്തിനോട് ചേർന്ന വാഴത്തോപ്പിലാണ് അരിക്കൊമ്പൻ നിലയുറപ്പിച്ചിരിക്കുന്നത്‌.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇