താലൂക്കാശുപത്രി പരിസരത്ത് മാലിന്യ കൂമ്പാരം
തിരൂരങ്ങാടി : താലൂക്ക് ആശുപത്രി പരിസരത്ത് മാലിന്യങ്ങളുടെ വിവിധ കൂമ്പാരങ്ങൾ. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയുടെ മുൻവശത്താണ് മാലിന്യങ്ങൾ ഇത്തരത്തിൽ കൂട്ടിയിട്ടിരിക്കുന്നത്. രാവിലെ നഗരസഭയുടെ ജീവനക്കാർ എത്തി ആശുപത്രിക്ക് മുന്നിലും റോഡിലെയും പരിസരത്തെയും മാലിന്യങ്ങൾ അടിച്ചുകൂട്ടി ചെറിയ കൂമ്പാരങ്ങൾ വിവിധ സ്ഥലങ്ങളിൽ ആക്കി വച്ചിരിക്കുകയാണ്. ഇതിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ഉണ്ട്. ഇത്തരത്തിൽ മാലിന്യങ്ങൾ കൂട്ടിയിട്ട് കാരണം മഴ പെയ്യുമ്പോൾ ഇത് ഒലിച്ചു ആശുപത്രിയിലേക്കും റോഡിലൂടെയും ഒലിച്ചു പോവുകയാണ്.മഴക്കാല രോഗങ്ങൾ ഉൾപ്പെടെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുമ്പോഴും ഇത്തരത്തിൽ മാലിന്യങ്ങൾ കൂട്ടിയിട്ടത് വീണ്ടും മഴപെയ്താൽ ഒലിച്ചുപോകുന്ന അവസ്ഥയാണ്. നഗരസഭ ആരോഗ്യവകുപ്പിന്റെ തികഞ്ഞ അനാസ്ഥയാണ് ഇതിന് കാരണമെന്ന് നാട്ടുകാർ പറയുന്നു
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇