fbpx

“സൂക്ഷിച്ചാൽ ദുഖിക്കേണ്ട”

തിരൂരങ്ങാടി: ഡെങ്കിപ്പനി നിരീക്ഷണ പ്രതിരോധ മാസാചരണത്തിന്റെ ഭാഗമായി വീടുകളിലെത്തി കുരുന്നുകളുടെ ബോധവത്കരണം.പുകയൂർ ഗവൺമെൻറ് എൽ പി സ്കൂൾ വിദ്യാർത്ഥികളാണ്
കൊതുകുജന്യ രോഗമായ ഡെങ്കിപ്പനിക്കെതിരെ ആളുകളെ ബോധവത്ക്കരിക്കുന്നതിനായി അയൽപ്പക്ക വീടുകളിലെത്തി നോട്ടീസുകൾ വിതരണം ചെയ്തത്.കൊതുകുകൾപെരുകുന്നത് തടയുവാനുള്ള നിർദ്ദേശങ്ങളാണ് കുട്ടികൾ നോട്ടീസിലൂടെ പങ്കുവെയ്ക്കുന്നത്. സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപകമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഈ മാസം ഡെങ്കിപ്പനി നിരീക്ഷണ പ്രതിരോധ മാസമായി ആചരിക്കുന്നു.
ഇതിനെ തുടർന്ന് വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് വ്യത്യസ്ത പരിപാടികളാണ് ഹെൽത്ത് ഡിപ്പാർട്ട്മെന്റ് നടത്തി വരുന്നത്.സ്കൂളിലെ ആരോഗ്യ ക്ലബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.