ടി. ശ്രീനിവാസൻ അനുസ്മരണം സംഘടിപ്പിച്ചു

. താനൂർപുരോഗമന കലാസാഹിത്യ സംഘം താനൂർ മേഖലാ കമ്മറ്റിയും, പുത്തൻതെരു വി ആർ നായനാർ സ്മാരക ഗ്രന്ഥാലയവും ചേർന്ന് ശ്രീനി അനുസ്മരണം നടത്തി. നാടകപ്രവർത്തകൻ, അഭിനേതാവ്, ചിത്രകാരൻ, സാമൂഹ്യ-സാംസ്കാരിക പ്രവർത്തകൻ, രാഷ്ട്രീയപ്രവർത്തകൻ എന്നിങ്ങനെ പൊതുപ്രവർത്തന രംഗത്തെ നിറസാന്നിധ്യമായിരുന്ന ടി ശ്രീനിവാസൻ്റെ അനുസ്മരണ യോഗം തിരൂർ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ഇ ജയൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് മുഹമ്മദ് ഷാഫി അധ്യക്ഷനായി താനാളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ എം മല്ലിക, ഒ സുരേഷ് ബാബു, ആർ കെ താനൂർ, പ്രഭാകരൻ മലയിൽ, എം വിശ്വനാഥൻ, ടി കെ സിറാജുദ്ദീൻ, സി മോഹനൻ എന്നിവർ സംസാരിച്ചു. ചന്ദ്രൻ കെ.പുരം സ്വാഗതവും, വി വി സത്യാനന്ദൻ നന്ദിയും പറഞ്ഞു.: ടി ശ്രീനിവാസൻ അനുസ്മരണ യോഗം ഇ ജയൻ ഉദ്ഘാടനം ചെയ്യുന്നു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇