.വൈലത്തൂര്‍ ടൗൺ വികസനം നടപ്പിലാക്കി ഗതാഗത കുരുക്കിന് പരിഹാരം കാണുക എന്നാവശ്യപ്പെട്ടു താനൂർ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി നിയസ് പ്രമേയം അവതരിപ്പിച്ചു

.പൊന്മുണ്ടം ഗ്രാമ പഞ്ചായത്തിലെ വൈലത്തൂരിലെ ഗതാഗത കുരിക്ക് യാത്രക്കാര്‍ക്ക് വളരെയധികം പ്രയാസം സൃഷ്ടിക്കുന്നുണ്ട്. മലപ്പുറം, കോട്ടക്കല്‍, തിരൂര്‍, എന്നീ ഭാഗങ്ങളിലേക്ക് പോകുന്ന പ്രധാന റോഡിന്‍റെ ഭാഗമാണ് വൈലത്തൂര്‍. തിരൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്ന യാത്രക്കാര്‍ വൈലത്തൂര്‍ ടൗണില്‍ ഗതാഗത കുരിക്കില്‍ അകപ്പെട്ട് ട്രെയിൻ നഷപ്പെടുന്നത് പതിവാണ്.ആംബുലന്‍സ് മണിക്കൂറുകളോളം ട്രാഫിക്കില്‍ അകപ്പെടുന്നത് നിത്യസംഭവമാണ്. പുതിയ ദേശീയപാത വരുന്നതോടു കൂടി വൈലത്തൂര്‍ ടൗണില്‍ ഗതാഗത കുരിക്ക് വീണ്ടും രൂക്ഷമാകാന്‍ സാധ്യതയുണ്ട്.2019 ല്‍ സര്‍ക്കാർ ടൗൺ വികസനവുമായി ബന്ധപ്പെട്ട് പ്രൊപ്പോസല്‍ കൊണ്ടുവരികയും, 2020 വൈലത്തൂരിലെ വ്യാപാരികളും, ബില്ഡിംഗ് ഉടമസ്ഥരും, വൈലത്തൂര്‍ റോഡ്‌ വികസനത്തിന് വേണ്ട 2 മീറ്റർ സ്ഥലം സൗജന്യമായി വിട്ട് നല്‍കാമെന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കും സ്ഥലം എം.എല്‍.എ.ക്കും, PWD ക്കും കത്ത് നല്‍കിയിട്ടുണ്ട്.ആയതു കൊണ്ട് വൈലത്തൂര്‍ ടൗൺ വികസനം നടപ്പിലാക്കാന്‍ സര്‍ക്കാർ അടിയന്തിര നടപടികള്‍ സ്വീകരിക്കണം എന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ബ്ലോക്ക്‌ മെമ്പര്‍ നിധിന്‍ ദാസ്.എന്‍.വി. പ്രേമേയ പിന്താങ്ങി.പ്രമേയം യോഗം ഏകകണ്ഠമായി പാസ്സാക്കി.ഭരണ സമിതി യോഗത്തിൽബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ സൽമ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി സി അഷ്റഫ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ കുണ്ടിൽ ഹാജറ, യൂസഫ് കൊടിയേങ്ങൾ, ഷംസിയ സുബൈർ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഫാത്തിമ പുതുവത്ത്, ആബിദ ഫൈസൽ, മെമ്പർമാരായ വി കെ എ ജലീൽ, സൈനബ ച്ചേനാത്ത്, കാദർ ക്കുട്ടി വിഷാരത്ത്, പി നാസർ, സാജിദ നാസർ, ടി മൊയ്ദീൻ കുട്ടി എന്നിവർ പ്രസംഗിച്ചു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇