ടി. നസിറുദ്ദിൻ മെമ്മോറിയൽ ഹാൾ ഉദ്ഘാടനം ചെയ്തു.
തൃപ്പനച്ചി .: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ സംസ്ഥാന പ്രസിഡണ്ടായിരുന്ന അന്തരിച്ച ടി. നസിറുദ്ദിൻ സ്മാരകമായി തൃപ്പനച്ചിയിൽ സഥാപിച്ച ഹാൾ യൂണിറ്റ് ജനറൽ സെക്രട്ടറി ഒ.പി.കരിം ഉദ്ഘാടനം ചെയ്തു യൂണിറ്റ് പ്രസിഡന്റ് പി.അബുബക്കർ അധ്യക്ഷനായി ഫോട്ടോ അനാഛാദനം യൂണിറ്റ് ട്രഷറർ ടി.പി.സൈനുദ്ദീൻ നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് പി.വിജയൻ എക്സി കൂട്ടിവ് അംഗം ഒ.പി. അഹമ്മദ് ഹാജി വല്ലാഞ്ചിറ ഗഫൂർ പ്രസംഗിച്ചു ഓർമ്മ ദിനത്തോടനുബന്ധിച്ചു മണ്ഡലം വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുത്ത പി. അബൂബക്കർ ജില്ലാ എക്സിക്യൂട്ടീവ് അംഗമായി തിരഞ്ഞെടുത്ത ഒ.പി.കരിം ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾ എന്നിവരെ മൊമെന്റോ നൽകി ആദരിച്ചു അവാർഡ് ദാനം . പഴയ കാല വ്യാപാരികളെ ആദരിക്കൽ . രോഗി സന്ദർശനം എന്നിവ നടത്തി