എസ് വൈ എസ് ‘സ്കഫോൾഡ്’ ഭിന്നശേഷി സംഗമം സമാപിച്ചു

താനൂർ: അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തിൻ്റെ ഭാഗമായി എസ് വൈ എസ് താനൂർ സോൺ ഭിന്നശേഷി സംഗമം സ്കഫോൾഡ് സമാപിച്ചു.പകര എ എം എൽ പി സ്കൂളിൽ നടന്ന സംഗമം മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം വി കെ എം ഷാഫി ഉദ്ഘാടനം ചെയ്തു. സോൺ പ്രസിഡന്റ് ഹുസൈൻ സഖാഫി കരിങ്കപ്പാറ അധ്യക്ഷത വഹിച്ചു.കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ കോ ഓഡിനേറ്റർ ടി ജാഫർ വിഷയാവതരണം നടത്തി. ഹമ്മാദ് അബ്ദുള്ള സഖാഫി, എം മുഹമ്മദ് ശാഫി, ഹൈദരലി അഷ്റഫി, യാസീൻ സഖാഫി സംസാരിച്ചു. ഷക്കീർ സഖാഫി മങ്ങാട്, എ പി ഇസ്മാഈൽ, നവാസ് വള്ളിക്കാഞ്ഞിരം, പി പി മുഹമ്മദ് റാഫി സംബന്ധിച്ചു.

ഫോട്ടോ:എസ് വൈ എസ് താനൂർ സോൺ ഭിന്നശേഷി സംഗമം സ്കഫോൾഡ് മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം വി കെ എം ഷാഫി ഉദ്ഘാടനം ചെയ്യുന്നു

Comments are closed.