ഇസ്‌ലാഹുൽ ഉലൂമിൽ നടന്ന മതപ്രഭാഷണ സദസ്സ് സയ്യിദ് ഫഖ്റുദ്ദീൻ ഹസനി തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു

ഇസ്‌ലാഹുല്‍ ഉലൂം നൂറാം വാര്‍ഷിക പ്രഖ്യാപന സമ്മേളനം ഇന്ന് താനൂര്‍: ഇസ്‌ലാഹുല്‍ ഉലൂം നൂറാം വാര്‍ഷിക പ്രഖ്യാപന സമ്മേളനം ഇന്ന് (വ്യാഴം) വൈകീട്ട് 7-ന് കോളേജ് കാമ്പസില്‍ വെച്ച് നടക്കും.പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ പ്രഖ്യാപനവും ഉദ്ഘാടനവും നിര്‍വ്വഹിക്കും. പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യാതിഥിയാവും. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷത വഹിക്കും. കെ. ഉമര്‍ ഫൈസി മുക്കം, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍, കോറാട് സെയ്താലിക്കുട്ടി മുസ്‌ലിയാര്‍, കുറുക്കോളി മൊയ്തീന്‍, സയ്യിദ് കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍, സയ്യിദ് അബ്ദുറശീദ് ശിഹാബ് തങ്ങള്‍, മുനീര്‍ ഹുദവി വിളയില്‍, മഅ്മൂന്‍ ഹുദവി വിളയില്‍ പ്രസംഗിക്കും.ബുധനാഴ്ച വൈകീട്ട് 7-ന് നടന്ന മതപ്രഭാഷണ സദസ്സ് സയ്യിദ് അബ്ദുറശീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സി.എം. അബ്ദു സമദ് ഫൈസി അധ്യക്ഷത വഹിച്ചു. മുസ്തഫാ ഹുദവി ആക്കോട് മുഖ്യപ്രഭാഷണം നടത്തി.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇