നീന്തലോളം നീന്തലോണംതാനാളൂർ നീന്തൽ പരിശീലനം സംഘടിപ്പിച്ചു

താനാളൂർ: താനാളൂർ പഞ്ചായത്തിലെ യുപി വിഭാഗം വരെയുള്ള മുഴുവൻ കുട്ടികളെയും നീന്തൽ അഭ്യസിപ്പിക്കുന്നതിനുള്ള പദ്ധതി കായിക വകുപ്പു മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. പരിശീലനം നേടുന്ന കുട്ടികൾക്ക് മന്ത്രി ഉപകരണങ്ങൾ കൈമാറി. അരീക്കാട് ചോലക്കുളത്തിൽ നടന്ന പരിശീലനത്തിൻ്റെ ആദ്യ ബാച്ചിൽ 75 കുട്ടികളാണ് പരിശീലനം നേടുന്നത്. ജില്ലാ സ്പോർട്സ് കൗൺസിൽ അംഗീകാരമുള്ള പരിശീലകരാണ് പരിശീലനം നൽകുന്നത്. പഞ്ചായത്തിലെ മറ്റു മൂന്നു കുളങ്ങൾ കൂടി ഉപയോഗപ്പെടുത്തി ഈ വർഷം തന്നെ മുഴുവൻ കുട്ടികൾക്കും പരിശീലനം നൽകും. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ എം മല്ലിക ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷ രായ കെ വി സിനി, പി സതീശൻ, മെമ്പർ റാഫി മുല്ലശേരി, തെയ്യമ്പാടി സെയ്തലവി, മുൻ പഞ്ചായത്ത് പ്രസിഡണ്ട് എൻ മുജീബ് ഹാജി എന്നിവർ ആശംസകൾ അർപ്പിച്ചു. അമീറ കുനിയിൽ സ്വാഗതവും സുലൈമാൻ അരീക്കാട് നന്ദിയും പറഞ്ഞു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

റിപ്പോർട്ട്

ബാപ്പു വടക്കയിൽ

+91 93491 88855