സ്വപ്ന സുരേഷ് ജയിൽ മോചിതയായി….
നയതന്ത്ര സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഇന്ന് ജയിൽ മോചിതയായി. സ്വര്‍ണ കടത്തു കേസില്‍ അറസ്റ്റിലായി ഒരു വര്‍ഷത്തിന് ശേഷമാണ് സ്വപ്ന പുറത്തിറങ്ങുന്നത്. സ്വപ്നയുടെ അമ്മ ഇന്ന് ജാമ്യവുമായി ബന്ധപ്പെട്ട രേഖകള്‍ രാവിലെയാണ് അട്ടക്കുളങ്ങര ജയിലിലെത്തിച്ചത്. ഇന്നലെ വൈകുന്നേരത്തോടെ സ്വപ്ന സുരേഷിന്റെ ആറു കേസുകളിലും ജാമ്യ ഉപാധികള്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
എന്‍ഐഎ കേസുള്‍പ്പെടെ എല്ലാ കേസുകളിലും സ്വപ്നക്ക് ജാമ്യം ലഭിച്ച് മൂന്ന് ദിവസം പിന്നിട്ടും ജയിലില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ഇന്നലെ വൈകുന്നേരത്തോടെയാണ് എല്ലാ നടപടികളും പൂര്‍ത്തിയാക്കി.