സ്വാതന്ത്ര്യസമര സ്മരണകൾ ഉയർത്തി സ്വദേശ് മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു

**താനൂർ :കുട്ടികളെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ കുറിച്ചും ,സ്വാതന്ത്ര്യാനന്തര ഇന്ത്യയെ കുറിച്ചും ബോധവാന്മാരാക്കുക എന്ന ഉദ്ദേശത്തോടെ താനൂർ ഉപജില്ല കമ്മിറ്റി സംഘടിപ്പിച്ച സ്വദേശ മെഗാ ക്വിസ് മത്സരവും,ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള അവാർഡ് ദാനവും ജില്ലാ പഞ്ചായത്ത് മെമ്പർ വി കെ എം ഷാഫി ഉദ്ഘാടനം ചെയ്തു. താനൂർ ദേവധാർ ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ കെ പി എസ് ടി എ ജില്ലാ സെക്രട്ടറി ഇ.ഉമേഷ് കുമാർ ഉപഹാരങ്ങൾ വിതരണം ചെയ്തു.ഉപജില്ലാ പ്രസിഡണ്ട് ജോർജ് അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു .ചടങ്ങിൽ സംസ്ഥാന കമ്മിറ്റിയംഗം ഇ പി രാധാമണി ,സംസ്ഥാന കൗൺസിലർ എൻ ബി ബിജു പ്രസാദ്, പി.കെ ശശികുമാർ ,,ജില്ലാ ജോയിൻറ് സെക്രട്ടറി സി പി ഷറഫുദ്ദീൻ,ബിനു മോഹൻ ,പി. ജിനേഷ് ,എ.ബി വിജേഷ് എന്നിവർ സംസാരിച്ചു.പി. എൻപത്മരാജൻ,മധുസൂദനൻ നമ്പൂതിരി,വി ഹരീഷ്, അശ്വതി വെളളിയാമ്പുറം , രമ്യ രാജ്,പി മോഹനൻ ,കെ പി മറിയം ടീച്ചർ എന്നിവർ ക്വിസ് മത്സരത്തിന് നേതൃത്വം നൽകി
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
റിപ്പോർട്ട് ബാപ്പു വടക്കയിൽ
+91 93491 88855