സ്വച്ഛതാ റാലിയുംശുചികരണ പ്രവർത്തനവുംനടത്തി

.. തിരൂർ:പൊതുജനങ്ങളിൽ മാലിന്യ സംസ്കരണത്തിന്റെ അവബോധം സ്രഷ്ടിക്കുന്നതിനായി തിരൂർ സീതിസാഹിബ് മെമ്മോറിയൽ പോളിട്ടെക്നിക് കോളേജും തിരൂർ നഗരസഭയും സംയുക്തമായി ഇന്ത്യൻ സ്വച്ഛതാ ലീഗ് റാലിയും ശുചികരണ പ്രവർത്തനവും നടത്തി.പരിപാടിയുടെ പ്രചരണാർത്ഥം വിദ്യാർത്ഥികൾഫ്ലാഷ് മോബും സംഘടിപ്പിച്ചു. പൂങ്ങോട്ടുകുളത്ത് നിന്ന് ആരംഭിച്ച റാലി താഴെപ്പാലം രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ അവസാനിച്ചു. റാലിയിൽജനപ്രതിനിധികൾ,ഉദ്ധ്യോഗസ്ഥർ,സന്നദ്ധ സംഘടന പ്രതിനിധികൾ, എൻ.എസ് എസ് വാളണ്ടിയർമാർ എൻ. സി.സി കേഡറ്റ്കൾ എന്നിവർ പങ്കെടുത്തു. നഗരസഭാ ചെയർ പേഴ്സൺ എ പി നസീമ സ്വച്ഛതാ പ്രതിജ്ഞ ചൊല്ലി കൊടുത്തു. സീതിസാഹിബ് മെമ്മോറിയൽ പോളിടെക്നിക് നാഷണൽ സർവ്വീസ് സ്കീം വാളണ്ടിയർമാർ നഗരസഭയിലെ മാർക്കറ്റ് പരിസരം ശുചി കരിച്ചു.. പ്രോഗ്രാം ഓഫിസർമാരായ അൻവർ , സുലൈമാൻ, എം.ന്മുംതാസ് നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ , എൻ.എസ്.എസ് വളണ്ടിയർമാർ നേത്രത്വം നൽകി.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇