സുവി കളർ ലാബ് 35 വർഷം തികയുമ്പോൾ കേരളത്തിലെ നമ്പർ വൺ കളർ സ്പോട്ട് ആയി മുന്നേറുകയാണ്.


സുവി കളർ ലാബ് 35 വർഷം തികയുമ്പോൾ കേരളത്തിലെ നമ്പർ വൺ കളർ സ്പോട്ട് ആയി മുന്നേറുകയാണ്. ഫുജി ഫിലിം കമ്പനിയുടെ ജനറേഷൻ 2എന്ന മെഷീൻ ഇന്ത്യയിൽ ആദ്യമായി സുവി കളർ ലാബിൽ ഇറക്കുമതി ചെയ്യുന്നു. ജപ്പാനിൽ നിന്നാണ് ഇത് ഇമ്പോർട്ട് ചെയ്യുന്നത്.13*47ഇഞ്ച് സൈസ് വരെ പ്രിന്റ് ചെയ്യുവാൻ പറ്റുന്ന മെഷീൻ ആണിത്.2400ഡി പി ഐ യാണ് ഇതിന്റെ റെസലൂഷൻ. ഒരു പിക്ച്ചറിന്റെ വളരെ സൂക്ഷ്മതയോടെയുള്ള ഭാഗങ്ങൾ വരെ വ്യക്തമായി ലഭിക്കുന്ന മെഷീൻ ആണിത്. മറ്റൊരു സവിശേഷത ഈ മെഷീൻ തന്നെ ഓട്ടോമാറ്റിക്കലി കളർ കറക്ഷൻ ചെയ്യും. ജപ്പാൻ ടെക്നോളജി ഉള്ള ഈ മെഷീൻ ഓട്ടോമാറ്റിക് ക്ലീനിങ് ചെയ്യും. റിവോറിയ ഫോർ 3.4 എന്ന സോഫ്റ്റ്‌വെയർ ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഫ്ലൂറിസെന്റ്,ട്രൂ കളർ എന്നിവയെല്ലാം ഇതിലൂടെ ലഭിക്കും.സിഎംവൈ കെ.ആർ ജി ബി കളർ പ്രിന്റ് ചെയ്യുവാൻ പറ്റും.ജൂലൈ 27 വ്യാഴാഴ്ച പ്രശസ്ത നടി ഹണിറോസ് ചങ്ങനാശ്ശേരി സുവി കളർ ലാബിൽ മെഷീൻ ഉദ്ഘാടനം ചെയ്തു.മിസ്റ്റർ കോജി വാഡ.( മാനേജിംഗ് ഡയറക്ടർ ഫ്യൂജി ഫിലിം ) അഡ്വക്കേറ്റ് ജോബ് മൈക്കിൾ (എം എൽ എ). ഇ എം വിൽസൺ ( സ്ഥാപകൻ സുവി കളര്‍ ലാബ് ) സന്ധ്യാ മനോജ് (മുനിസിപ്പൽ ചെയർപേഴ്സൺ ) സോനു സുവിദ്(സി ഇ ഒ സുവി കളര്‍ ലാബ്)ഡോക്ടർ സുവീദ് വിൽസൺ.( പ്രൊപ്രൈറ്റർ സുവി കളർ ലാബ് ) തുടങ്ങിയവർ ചടങ്ങിൽ മുഖ്യ അതിഥകൾ ആയിരുന്നു.പി ആർ ഒ എം കെ ഷെജിൻ
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇