കനത്ത ചൂടിന് ആശ്വാസമായി വേനൽ മഴയെത്തി

*🔵 വേങ്ങര:* കനത്ത ചൂടിന് ആശ്വാസമായി വേങ്ങരയിലും പരിസര പ്രദേശങ്ങളിലും വേനൽ മഴ എത്തി. ഉച്ചയ്ക്ക് ശേഷം ആകാശം മേഘാവൃതമായിരുന്നു. ഇന്ന് ഏകദേശം നാലരയ്ക്കാണ് മഴ തുടങ്ങിയത്.

Subscribe our YouTube channel
Now 👇👇👇👇

വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

കൂടെ കാറ്റും ഇടിയും മിന്നലും ഉണ്ടായിരുന്നു. ഇന്നു മുതല്‍ ജില്ലയില്‍ വൈകുന്നേരങ്ങളിൽ ഇടിയോടു കൂടിയ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പിൻ്റെ അറിയിപ്പ് ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ചിലയിടങ്ങളിൽ ചാറ്റൽമഴ ലഭിച്ചെങ്കിലും ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും മഴയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പ് തുടരുന്നതിനിടെയാണ് ഇന്ന് വേനൽ മഴ എത്തിയത്.