നിവേദനം നൽകി

ഏക സിവിൽ കോഡിനെതിരെ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കമ്മറ്റി നടത്തി വരുന്ന ക്യാമ്പയിന്റെ ഭാഗമായി ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറിയും പ്രഗൽഭ പാർലിമെന്റേറിയനുമായ ബഹു: ഇടി മുഹമ്മദ് ബഷീർ സാഹിബിന് നിവേദനം നൽകി. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജനൽ സെക്രട്ടറി ഊരകം അബ്ദുറഹ്‌മാൻ സഖാഫി, സെക്രട്ടറിമാരായ പറവൂർ മുഹമ്മദ് മാസ്റ്റർ, ബഷീർ ഹാജി പടിക്കൽ, ട്രഷറർ മൂന്നിയൂർ മുഹമ്മദ് ഹാജി, എടവണ്ണപ്പാറ സോൺ നേതാക്കളായ അബ്ദുറസ്സാഖ് മാസ്റ്റർ, വൈ പി നിസാർ ഹാജി എന്നിവർ സംഘത്തിലുണ്ടായിരുന്നു.ജനകീയനായ നേതാവാണ് ഇ ടി. ഇന്ന് കാലത്ത് 8.30 ന് ഞങ്ങൾ അദ്ദേഹത്തിന്റെ വീട്ടിലെത്തുമ്പോൾ വിവിധ ആവശ്യങ്ങളുമായി വന്നവരും പാർട്ടി പ്രവർത്തകരുമായി വീടും മുറ്റവും ജനങ്ങളെ കൊണ്ട് നിറഞ്ഞിരുന്നു. തിരക്കിനിടയിലും ഞങ്ങളെ സ്വീകരിക്കുകയും വിഷയങ്ങൾ കേൾക്കുകയും നിവേദനം സ്വീകരിക്കുകയും ചെയ്തു. രാജ്യത്തിന്റെ വൈവിധ്യങ്ങളെ തകർക്കാനുളള നീക്കങ്ങളെ മതേതര പാർട്ടികളെ ചേർത്ത് പിടിച്ച് പാർലിമെന്റിൽ ചെറുക്കുമെന്ന് പറഞ്ഞ ഇ ടി, ഖൈറിന് വേണ്ടി പ്രാർത്ഥിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

വടശ്ശേരി ഹസ്സൻ മുസ്‌ലിയാർ