സുബി സുരേഷിൻറെ വിയോഗത്തിൽ എൻ സി ഡി സി അനുശോചനം രേഖപ്പെടുത്തി

.കോഴിക്കോട് : ചലച്ചിത്ര – ടെലിവിഷൻ നടിയും അവതാരകയുമായ സുബി സുരേഷിൻറെ അകാല വിയോഗത്തിൽ ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ (എൻസിഡിസി) കോർ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. കൊച്ചിൻ കലാഭവനിലൂടെ കലാരംഗത്ത് എത്തിയ സുബി റിയാലിറ്റി ഷോ, ഹാസ്യ പരിപാടികൾ എന്നിവയിലൂടെ മലയാളി മനസ്സിൽ ഇടം നേടി. കരൾസംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചി രാജഗിരി ആശുപത്രിയിൽ വച്ചായിരുന്നു സുബി സുരേഷിന്റെ അന്ത്യം. മലയാളത്തിലെ അറിയപ്പെടുന്ന കോമഡി ആർട്ടിസ്റ്റ് ആയിരുന്നു. പഞ്ചവർണ്ണ തത്ത, ഡ്രാമ തുടങ്ങി നിരവധി ചലചിത്രങ്ങളിലും സുബി നിറസാന്നിധ്യമായിരുന്നു. ഇനിയും നല്ല വേഷങ്ങളിൽ തിളങ്ങേണ്ടിയിരുന്ന നടിയെയാണ് ഈ വിയോഗത്തിലൂടെ മലയാളിക്ക് നഷ്ടമായതെന്ന് എൻ സി ഡി സി മാസ്റ്റർ ട്രെയിനർ ബാബാ അലക്സാണ്ടർ പറഞ്ഞു. മലയാള ടെലിവിഷൻ – സിനിമാ രംഗത്ത് തീരാ നഷ്ടമാണെന്ന് കമ്മിറ്റി അംഗങ്ങൾ പറഞ്ഞു. യോഗത്തിൽ അംഗങ്ങളായവർ എൻ സി ഡി സി മാസ്റ്റർ ട്രെയിനർ ബാബ അലക്സാണ്ടർ റീജണൽ അഡ്മിനിസ്ട്രേറ്റീവ് ഹെഡ് മുഹമ്മദ് റിസ്വാൻ, പ്രോഗ്രാം കോർഡനേറ്റർ ഡോ. ശ്രുതി ഗണേഷ്, ഇവാലുവേറ്റർമാരായ സുധ മേനോൻ, ബിന്ദു. എസ് എന്നിവർ സംസാരിച്ചു.

Comments are closed.