സബ് ജില്ലാ കലോത്സവം: മാപ്പിളകലാ മത്സരങ്ങൾ പ്രധാന സ്റ്റേജുകളിൽ വെച്ച് നടത്തണമെന്ന് ആവശ്യപ്പെട്ട് ഇശൽകൂട്ടം നിവേദനം നൽകി

കൊണ്ടോട്ടി: കാലങ്ങളായി സബ് ജില്ലാ കലോത്സവത്തിൽ മാപ്പിളകലാ മത്സരങ്ങൾ ഇടുങ്ങിയ ക്ലാസ്സ്‌ റൂമുകളിൽ വേണ്ടത്ര സൗകര്യങ്ങൾ പോലുമില്ലാതെ നടത്തുന്നത് അവസാനിപ്പിക്കണമെന്നും പ്രധാന വെദികളിൽ തന്നെ വെച്ച് നടത്തണമെന്നും അവശ്യപെട്ട് കൊണ്ടോട്ടി MLA ടി. വി ഇബ്രാഹിം MLA കൊണ്ടോട്ടി AEO ക്കും കേരള മാപ്പിള കലാ അക്കാദമി ഇശൽകൂട്ടം കൊണ്ടോട്ടി ചാപ്റ്റർ കമ്മിറ്റി നിവേദനം നൽകി.മഹാകവി മൊയീൻ കുട്ടി വൈദ്യരുടെയും മറ്റു മാപ്പിള കവികളുടെയും, മൺമറഞ്ഞു പോയ വി എം കുട്ടി മാഷ്, കെ എസ് മുഹമ്മദ്‌ കുട്ടി തുടങ്ങി ഒട്ടനവധി മാപ്പിള പാട്ടുകാരുടെയും നാടയ കൊണ്ടോട്ടി ഉൾപ്പെടുന്ന കൊണ്ടോട്ടി സൗബ് ജില്ലയിൽ മാപ്പിളകലാ മത്സരങ്ങൾ സൗകര്യമില്ലാത്ത ക്ലാസ്സ്‌ മുറികളിൽ വെച്ച് ഒതുക്കി നടത്തുകയാണ്.നിവേദനം പരിഗണിച്ചു തക്കതായ തീരുമാനം എടുക്കാൻ വേണ്ട നടപടികൾ ചെയ്യാം എന്ന് കൊണ്ടോട്ടി MLA ടി. വി ഇബ്രാഹീം MLA ഭാരവാഹികളെ അറിയിച്ചു. ആവശ്യമായ സൗകര്യത്തോട് കൂടി തന്നെ മാപ്പിള കലാ മത്സരങ്ങൾ പ്രധാന വേദികളിൽ നടത്താൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് കൊണ്ടോട്ടിAEO യും ഉറപ്പ് നൽകുകയും ചെയ്തു.കേരള മാപ്പിള കലാ അക്കാദമി ഇശൽകൂട്ടം സംസ്ഥാന പ്രസിഡണ്ട്‌ സാബിഖ് കൊഴങ്ങോറൻ, കേരള മാപ്പിള കലാ അക്കാദമി ജില്ലാ ജനറൽ സെക്രട്ടറി ഹസീബ് റഹ്‌മാൻ, കൊണ്ടോട്ടി ചാപ്റ്റർ സെക്രട്ടറി ബഷീർ തൊട്ടിയൻ, ഇശൽകൂട്ടം മലപ്പുറം ജില്ലാ സെക്രട്ടറി റിൻഷാദ് വെട്ടോടൻ, ഇശൽകൂട്ടം മലപ്പുറം ജില്ലാ വർക്കിംഗ്‌ സെക്രട്ടറി അൻഷിദ് കൊണ്ടോട്ടി, ഇശൽകൂട്ടം ചാപ്റ്റർ ചെയർമാൻ റഫീഖ് കൊണ്ടോട്ടി, ചാപ്റ്റർ കൺവീനർ ബഷീർ കരിപ്പൂർ, ഹമീദ് കരുമ്പിലാക്കാൽ, ബാബ കൊണ്ടോട്ടി, നവാസ് കൊണ്ടോട്ടി തുടങ്ങിയവർ സംബന്ധിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇