പഠനോപകരണങ്ങൾ വിതരണം ചെയ്തു.
തിരൂർ: തിരൂർ നഗരസഭയിലെ 12-ാം വാർഡ് അംഗനവാടിയിലെ 37- ഓളം കുട്ടികൾക്ക് ആലിൻചുവട് കെ.എസ്.യു യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനും വാർഡ് കൗൺസിലറുമായ ചെറാട്ടയിൽ സുബൈദ കുഞ്ഞൻ അംഗനവാടി ടീച്ചർക്ക് നൽകി ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് യാസർ പയ്യോളി ,യൂത്ത് കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറി ദിലീപ് മൈലാടിമ്മൽ ,വാർഡ് പ്രസിഡൻ്റ് ഫൈസൽ പരന്നേ പറമ്പിൽ ,കെ. സ്. യു നേതാക്കളായ റഫീഖ് ചെറാട്ടയിൽ, റിസാൻ പയ്യോളി ,ഹിഷാം മുണ്ടേക്കാട്ട് ,അൻഷാദ് .പുളിക്കപറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി