കൃഷിപാഠത്തിലേക്ക് വിത്തൊരുക്കി വിദ്യാർഥികൾ
ക്ലാസ് മുറിക്കുള്ളിലെ പഠനാനുഭവങ്ങളിൽനിന്നും നെൽകൃഷിയുടെ പ്രായോഗിക പാഠത്തിലേക്കിറങ്ങി വിദ്യാർഥികൾ. ചെട്ടിയാൻകിണർ ഹൈസ്കൂളിലെ ഹരിത സേന ക്ലബ്ബിന്റെ കൃഷിയറിവ് പദ്ധതിയുടെ ഭാഗമായാണ് വിദ്യാർത്ഥികൾ നെൽകൃഷിക്കുള്ള വിത്തൊരുക്കലിൽ പങ്കാളികളായത്. പെരുമണ്ണ ക്ലാരി പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണത്തോടുകൂടി നടക്കുന്ന നെൽകൃഷിയുടെ പ്രാരംഭ പ്രവർത്തനങ്ങളിൽ പങ്കാളികളായതോടെ വിദ്യാർഥികൾക്ക് നെൽകൃഷിയുടെ വിവിധ ഘട്ടങ്ങൾ മനസ്സിലാക്കാനും കൃഷി പ്രായോഗികമായി നടപ്പിലാക്കാനുമുള്ള സൗകര്യമാണ് ഒരുങ്ങുന്നത്. പെരുമണ്ണയിലെ പ്രമുഖ കർഷകനായ ചെമ്മിളി മുഹമ്മദ് എന്ന ബാവാക്കയാണ് വിദ്യാർഥികൾക്ക് കൃഷിപാഠങ്ങൾ പകർന്നു നൽകിയത്. പെരുമണ്ണ ക്ലാരി പഞ്ചായത്ത് പ്രസിഡൻറ് ലിബാസ് മൊയ്തീൻ വിത്തൊരുക്കൽ പരിപാടി ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ റിസ് ല പദ്ധതി വിശദീകരണം നടത്തി. നെൽകൃഷിയുടെ വിവിധ ഘട്ടങ്ങളെക്കുറിച്ചും വിത്തു വിതയ്ക്കൽ, ഞാറുനടൻ, വളപ്രയോഗം, വിളവെടുക്കൽ തുടങ്ങിയ പ്രായോഗിക ഘട്ടങ്ങളെക്കുറിച്ചും ചെമ്മിളി മുഹമ്മദ് പരിചയപ്പെടുത്തി. അയ്യപ്പൻ കീഴെപ്പാട്ട്, ദാമോദരൻ കണ്ണഞ്ചേരിപ്പടി, സുബ്രഹ്മണ്യൻ ആലശ്ശേരിപ്പടി എന്നീ കർഷകർ വിത്തൊരുക്കുന്നതിനുളള പരിശീലനം നൽകി.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇



