fbpx

വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവങ്ങൾ പകർന്ന് നൽകി ഫീൽഡ് ട്രിപ്പ്

മൂന്നിയൂർ: അനുഭവ ജ്ഞാനമാണ് ഏറ്റവും വലിയ അറിവ് എന്ന ആശയത്തിന് ശക്തി പകർന്ന് Know the field, Know the land എന്ന പ്രമേയത്തിൽ നിബ്രാസ് സെക്കണ്ടറി സ്കൂളിലെ റൈഹാൻ വാലി പ്രീ സ്കൂൾ ഫീൽഡ് ട്രിപ്പ് നടത്തി , പ്രകൃതിയെ തൊട്ടും തലോടിയും പാടിയും പറഞ്ഞും അരുവികളോടും നൽവയലുകളോടും സല്ലപിച്ചും കിളികളോട് കിന്നാരം പറഞ്ഞും വൃക്ഷ ത്തൈകൾ നട്ടും കൃഷിയുടെ ബാലപാഠങ്ങൾ ഗ്രഹിച്ചും കുരുന്ന് മനസ്സിന് ആനന്ദം നൽകിയ പ്രസ്തുത ട്രിപ്പ് രക്ഷിതാക്കൾക്കും നാട്ടുകാർക്കും ഒരു വേറിട്ട കാഴ്ച്ചയായി മാറി. പ്രധാനാധ്യാപകൻ സകരിയ കാളികാവ് , അധ്യാപകരായ അൻസാർ മുസ്ലിയാർ ,സമദ് ചേളാരി, ഹൈദറലി കുറ്റിപ്പാല, അഫീല, നിഷ, ഉഷ, രജിത, ശംസിയ, നൂർജഹാൻ, ബിന്ദു എന്നിവർ ട്രിപ്പിന് നേതൃത്വം നൽകി.