രാജ്യം നേരിടുന്ന പ്രശ്നങ്ങളിൽ വിദ്യാർഥി ഇടപെടലുകൾ സജീവമാവണം: മന്ത്രി വി അബ്ദുറഹ്മാൻ

തിരൂർ: ഇന്ത്യൻ ജനാധിപത്യവും ഇന്ത്യൻ ജനതയും നേരിടുന്ന സമകാലിക പ്രശ്നങ്ങളിൽ വിദ്യാർഥി ഇടപെടലുകൾ സജീവമാവണമെന്ന് കായിക, വഖ്ഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ. തിരൂർ ടൗൺ ഹാളിൽ വെച്ച് നടന്ന എം.എസ്.എം സ്റ്റുഡൻ്റ്സ് കോൺഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ രംഗം മത രാഷ്ട്രീയ ചിന്തകളാൽ മലീമസമായ, ജനാധിപത്യത്തിൻ്റെ അടിസ്ഥാന തത്വങ്ങൾ പോലും നിരാകരിക്കപ്പെടുന്ന ഒരു സാഹചര്യം ഇന്ന് രാജ്യത്ത് നിലവിലുണ്ട്. വിദ്യാർഥികളെ ബോധവത്കരിച്ച് ഇത്തരം ശ്രമങ്ങൾക്കെതിരിൽ പ്രതിഷേധ സ്വരങ്ങൾ ഉയർന്നു കൊണ്ടേയിരിക്കേണ്ടത് രാജ്യത്തിൻ്റെ നിലനിൽപ്പിന്ന് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി തിരഞ്ഞെടുത്ത 1500 ഓളം വിദ്യാർഥി പ്രതിനിധികൾ പങ്കെടുത്ത പരിപാടിയിൽ കുറുക്കോളി മൊയ്തീൻ എം. എൽ.എ മുഖ്യാതിഥിയായി പങ്കെടുത്തു.കെ എൻ എം മർക്കസുദ്ദഅവ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എൻ.എം. ജലീൽ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.എം.എസ്.എം സംസ്ഥാന പ്രസിഡന്റ് ജസീം സാജിദ് അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ആദിൽ നസീഫ് മങ്കട പ്രവർത്തന പദ്ധതികൾ അവതരിപ്പിച്ചു.ഫൈസൽ നന്മണ്ട, ഡോ.ജാബിർ അമാനി,അലി മദനി മൊറയൂർ, ഫിറോസ് കൊച്ചി, റിഹാസ് പുലാമന്തോൾ,ജലീൽ മദനി വയനാട് എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. ഭാരവാഹികളായ , പി.പി. ജസിൻ നജീബ് നുഫൈൽ തിരൂരങ്ങാടി, നദീർ മൊറയൂർ, സമാഹ് ഫാറൂഖി, നദീർ കടവത്തൂർ, ഫഹീം പുളിക്കൽ, സവാദ് പൂനൂർ, ശഹീം പാറന്നൂർ, അഡ്വ. നജാദ് കൊടിയത്തൂർ, ലുഖ്മാൻ പോത്തുകല്ല്, അൻഷിദ് നരിക്കുനി, ഷഫീഖ് അസ്ഹരി, ബാദുഷ ഫൈസൽ തൊടുപുഴ, സാജിദ് ഈരാറ്റുപേട്ട, നജീബ് തവനൂർ എന്നിവർ നേതൃത്വം .

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

ഫോട്ടോ: എം.എസ്.എം സ്റ്റുഡന്റ്സ് കോൺഗ്രസ് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു