ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സി.പി.ഐ പ്രതിഷേധ നിൽപ്പ് സമരം സംഘടിപ്പിച്ചു.
തിരൂരങ്ങാടി: ഇദ്ധന പാചക വാതക വില വർദ്ധനവിനെതിരെയും ജീവന് രക്ഷാ മരുന്നുകൾക്കും മണ്ണെണ്ണ അടക്കമുള്ള വക്കും
വില കുത്തനെ വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെയായിരുന്നു ചെമ്മാട് ബസ് സ്റ്റാന്റ് പരിസരത്ത് സി.പി.ഐ പ്രതിഷേധ നിൽപ്പ് സമരം സംഘടിപ്പിച്ചത്.
സി.പി.ഐ മണ്ഡലം സെക്രട്ടറിയേറ്റ് മെമ്പർ കെ.മൊയ്തീൻ കോയ നിൽപ്പ് സമരം ഉദ്ഘാടനം ചെയ്തു.
കിസാൻ സഭ മണ്ഡലം സെക്രട്ടറി സി.ടി ഫാറൂഖ് അധ്യക്ഷം വഹിച്ച പരിപാടിയിൽ എ.ഐ.വൈ.എഫ് ജില്ലാ വൈസ് പ്രസിഡന്റ് എം.പി സ്വാലിഹ് തങ്ങൾ, തൃക്കുളം ബ്രാഞ്ച് സെക്രട്ടറി ശംസുദ്ധീൻ തോട്ടത്തിൽ, കക്കാട് ബ്രാഞ്ച് സെക്രട്ടറി ശരീഫ് കെ.ടി തുടങ്ങിയവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.
എ ഐ.ടി.യു.സി ജില്ലാ അസി: സെക്രട്ടറി സി.പി നൗഫൽ സ്വാഗതവും,തിരൂരങ്ങാടി ബ്രാഞ്ച് സെക്രട്ടറി കെ.ടി ഹുസൈൻ നന്ദിയും പറഞ്ഞു.
കൂർമത്ത് അബ്ദുറഹ്മാൻ,സനജ് കറുത്തോൻ,നാസർ,ഹമീദ് കക്കാട്, ഹനീഫ പൂക്കത്ത് തുടങ്ങിയവർ നേതൃത്വം നൽകി.