രണ്ടാം വന്ദേഭാരതിന് തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചു

.സംസ്ഥാനത്തേക്ക് അനുവദിച്ച രണ്ടാമത്തെ വന്ദേഭാരത് ട്രെയിനിന് മലപ്പുറം ജില്ലയിലെ തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചതായി ഇ.ടി. മുഹമ്മദ് ബഷീർ എം.പി. അറിയിച്ചു.ആദ്യ വന്ദേഭാരത് സർവീസിന് തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചിരുന്നില്ല. ഇത് ഏറെ പ്രതിഷേധത്തിന് കാരണമായിരുന്നു.അരക്കോടിയോളം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സംസ്ഥാനത്തെ ഏറ്റവുമധികം ജനസംഖ്യയുള്ള ജില്ലയാണു മലപ്പുറം. റെയിൽവേക്ക് വർഷം തോറും വലിയ വരുമാനം നൽകുന്ന ജില്ലയുമാണിത്. കഴിഞ്ഞ വർഷം മാത്രം ജില്ല റെയിൽവേക്കു നൽകിയത് 65.19 കോടി രൂപയാണ്. അതിൽ തിരൂർ റെയിൽവേ സ്റ്റേഷനാണു മുൻപന്തിയിൽ– 29.48 കോടി രൂപ. ഇവിടെനിന്നു യാത്ര ചെയ്തതാകട്ടെ 29.96 ലക്ഷം യാത്രക്കാരും. ഇത്രയൊക്കെ വരുമാനവും യാത്രക്കാരുമുണ്ടായിരുന്നു.കഴിഞ്ഞ ഏപ്രിലിലാണ് വന്ദേഭാരത് ആദ്യ സർവീസ് ആരംഭിച്ചത്. അന്ന് തുടക്കത്തിൽ പ്രഖ്യാപിച്ച കരട് സ്റ്റേഷൻ പട്ടികയിൽ തിരൂരിനെ ഉൾപ്പെടുത്തിയിരുന്നു. ആദ്യ ട്രയൽ റണ്ണിലും തിരൂരിൽ ട്രെയിൻ നിർത്തിയിരുന്നു.എന്നാൽ പിന്നീട് ജില്ലയെ ഒഴിവാക്കി പട്ടികയിറക്കുകയായിരുന്നു. ആദ്യം സ്റ്റോപ്പുണ്ടെന്നു പറഞ്ഞ് പിന്നീടത് ഒഴിവാക്കിയത് ജില്ലയെ അപമാനിക്കുന്നതിനു തുല്യമായാണ് യാത്രക്കാരും നാട്ടുകാരും കണ്ടത്. എല്ലാ രാഷ്ട്രീയ കക്ഷികളും മുന്നണികളും വിവിധ സംഘടനകളും പ്രതിഷേധ സമരം നടത്തിയെങ്കിലും ഒന്നാം വന്ദെ ഭാരതിന് തിരൂരിൽ സ്റ്റോപ് അനുവദിച്ചില്ല.പിന്നീട് കോയമ്പത്തൂർ – ജബൽപൂർ എക്സ്പ്രസിനു സ്റ്റോപ് കൊടുത്ത് തടിയൂരാനാണു റെയിൽവേ ശ്രമിച്ചത്.ഈ മാസം 24ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി രണ്ടാമത്തെ വന്ദേ ഭാരത് മാസർവ്വീസ് ഉൽഘാടനം ചെയ്യും. വന്ദേ ഭാരത് ട്രെയിനിന് തിരൂരിൽ സ്റ്റോപ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇ.ടി. മുഹമ്മദ് ബഷീർ എം.പി. റെയിൽവെ മന്ത്രിയെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും കണ്ട് കഴിഞ്ഞ ദിവസവും നിവേദനം നൽകിയിരുന്നു.ഒന്നാമത്തെ വന്ദേ ഭാരത് ട്രൈയിനിന്കൂടി സ്റ്റോപ്പ് അനുവദിച്ച് കിട്ടുന്നതിനുള്ള ശ്രമം തുടരുകയാണെന്നും ഇ.ടി. മുഹമ്മദ് ബഷീർ എം.പി. അറിയിച്ചു.റിപ്പോർട്ട്:അഷ്റഫ് കളത്തിങ്ങൽ പാറ

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇