സാധാരണക്കാരെ ദുരിതത്തിലാക്കുന്ന കേരള ബാങ്കിന്‍റെ തീവെട്ടികൊള്ള അവസാനിപ്പിക്കണം: സി.ഇ.ഒ

മലപ്പുറം: ജില്ലയിലെ പ്രാഥമിക സഹകരണ സംഘങ്ങളെയ്യും സാധാരണക്കാരെയും ദുരിതത്തിലാക്കുന്ന കേരള ബാങ്കിന്‍റെ തീവെട്ടികൊള്ള അവസാനിപ്പിക്കണമെന്ന് കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ (സി.ഇ.ഒ) ജില്ലാ പ്രസിഡന്‍റ് മുസ്തഫ അബ്ദുല്‍ ലത്തീഫും ജനറൽ സെക്രട്ടറി അനീസ് കൂരിയാടനും ആവശ്യപ്പെട്ടു.ജില്ലാ ബാങ്ക് നിക്ഷേപങ്ങള്‍ക്കും അംഗസംഘങ്ങള്‍ക്കും നല്‍കിയിരുന്ന സൗജന്യ സേവനങ്ങള്‍ നിര്‍ത്തലാക്കുകയ്യും പ്രാഥമിക സംഘങ്ങള്‍ക്കുള്ള സ്പെഷ്യല്‍ ഗോള്‍ഡ് ലോണിലുള്ള പലിശ നിരക്കുകള്‍ നുറുശതമാനം വര്‍ധിപ്പിക്കുകയ്യും സര്‍വ്വീസ് ചാര്‍ജ്ജുകള്‍ ഈരട്ടിയാക്കി ഉപഭോക്താക്കളെ ദുരിതത്തിലാക്കുകയാണെന്‌ സി.ഇ.ഒ ചൂണ്ടിക്കാട്ടി. പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് ക്യാഷ് ക്രഡിറ്റ് ഷെയര്‍ ലിങ്ക്ട് സ്പെഷ്യല്‍ ഗോള്‍ഡ് വായ്പ പദ്ധതി പ്രകാരം 4.5 ശതമാനം പലിശക്ക് അനുവദിച്ച വായ്പകള്‍ ഈ ആഗസ്റ്റ് ഒന്ന് മുതല്‍ 9 ശതമാനം നിരക്കിലാക്കി കേരള ബാങ്ക് പ്രാഥമിക സംഘം സെക്രട്ടറിമാര്‍ക്ക് കത്തയച്ചിരിക്കുകയാണ്. കേരളത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലായി പ്രവത്തിക്കുന്ന കേരളത്തിലെ സഹകരണ ബാങ്കിംങ് മേഖലയെ സാധാരണകാര്‍ ഉപേക്ഷിക്കുന്ന രീതിയിലാണ് സര്‍ക്കാറും കേരള ബാങ്കും മുന്നോട്ട് പോവുന്നത് ഇത് സഹകരണ സംഘങ്ങളൂടെ നിലനില്‍പിന്ന് തന്നെ ബാധിക്കുന്നതാണ്. സര്‍ക്കാറും കേരള ബാങ്കും ഈ നീക്കത്തില്‍ നിന്നും പിന്‍മാറണമെന്നും ഇരുവരും ആവശ്യപ്പെട്ടു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇