വന്ദേഭാരത് എക്സ്പ്രസിന് കല്ലെറിഞ്ഞ സംഭവം:പ്രതി പിടിയിൽ

താനൂർ: വന്ദേഭാരത് എക്സ്പ്രസിന് കല്ലെറിഞ്ഞ സംഭവത്തിൽ ഒരാൾ പിടിയിൽ. താനൂർ സ്വദേശിയായ പത്തൊമ്പതുകാരൻ മുഹമ്മദ് റിസ്‌വാനാണ് പിടിയിലായത്. ട്രെയിനിന് ബോധപൂർവം കല്ലെറിഞ്ഞതല്ലെന്നും കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെ അബദ്ധത്തിൽ സംഭവിച്ചതാണെന്നുമാണ് സഫ്‌വാൻ പറയുന്നത്. മരത്തിന് നേരെ പൈപ്പിൻ കഷ്ണം എറിഞ്ഞതാണ് ലക്ഷ്യം തെറ്റി കാസർഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വന്ദേഭാരത് എക്സ്പ്രസ്സിൽ തട്ടുകയായിരുന്നു. റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സിന്റെ നേതൃത്വത്തിൽ ട്രെയിനിൽ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങളുടെയടിസ്ഥാനത്തിൽ വിശദമായ പരിശോധനകൾ നടത്തിയെങ്കിലും കല്ലെറിഞ്ഞയാളെ കണ്ടെത്താനായിരുന്നില്ല. പിന്നീട് സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന് ലഭിച്ച നിർണ്ണായക മൊഴിയാണ് പ്രതിയെ പിടികൂടുന്നതിലേക്ക് നയിച്ചത്. വന്ദേഭാരതിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കാത്തതുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങൾ നിലനിൽക്കുന്ന ഘട്ടത്തിൽ നടന്ന കല്ലേറിന് പിന്നിൽ രാഷ്ട്രീയ , സംഘടന ബന്ധങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും അന്വേഷണ വിധേയമാക്കിയിരുന്നു. എന്നാൽ പ്രതിയെ പിടികൂടിയതോടെ അത്തരം രാഷ്ട്രീയ, സംഘടന താൽപ്പര്യങ്ങൾ സംഭവത്തിന് പിന്നിലില്ലെന്നാണ് മനസ്സിലാകുന്നത്. പ്രതിയെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇