യൂത്ത്ഫ്രണ്ട് (ബി) ജില്ലാ കൺവെൺഷൻ സംസ്ഥാന സെക്രട്ടറി ലിജോ ജോൺ ഉദ്ഘാടനം ചെയ്തു

കേരള യൂത്ത് ഫ്രണ്ട് (ബി) യുടെ മലപ്പുറം ജില്ലാ കൺവെൻഷൻ താനൂർ പ്രസ് ക്ലബ്ബിൽ പാർട്ടി ജില്ലാ പ്രസിഡന്റ് കെ പി പിറ്ററിന്റെ അധ്യക്ഷതയിൽ പാർട്ടി സംസ്ഥാന സംസ്ഥാന സെക്രട്ടറി ലിജോ ജോൺ ഉദ്ഘാടനം ചെയ്തു . ചടങ്ങിൽ യൂത്ത് ഫ്രണ്ട് സംസ്ഥാന ട്രഷറർ ഷമീർ കൂടത്തായി കോഴിക്കോട് മുഖ്യപ്രഭാഷണം നടത്തി പാർട്ടി ജില്ലാ വൈസ് പ്രസിഡണ്ട് ഉണ്ണിരാജ താനൂർ, ജില്ലാ ജനറൽ സെക്രട്ടറി കെ എം ജോസ്, ജില്ലാ സെക്രട്ടറി നാസർ കൊട്ടാരത്തിൽ, ശ്രീലത താനൂർ, ബാപ്പു വടക്കയിൽ, നടുവട്ടം കേശവദാസ്,നിയോജക മണ്ഡലം പ്രസിഡണ്ടുമാർ, യൂത്ത് ഫ്രണ്ട് പ്രവർത്തകർ ചടങ്ങിൽ സംബന്ധിച്ചു. യൂത്ത് ഫ്രണ്ട്( ബി )ജില്ലാ സെക്രട്ടറി ഇസ്മായിൽ നിലമ്പൂർ സ്വാഗതവും പാർട്ടി താനൂർ നിയോജനം പ്രസിഡണ്ട് സന്തോഷ് കുമാർ നന്ദിയും പറഞ്ഞു. യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡണ്ടായി ഷെറിൽ ബാബു കൽപകഞ്ചേരി, ജില്ലാ ജനറൽ സെക്രട്ടറിയായി ഇസ്മായിൽ നിലമ്പൂർ എന്നിവർ അടങ്ങുന്ന 21 കമ്മറ്റി തെരഞ്ഞെടുത്തു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇