*ഇരു ചക്ര വാഹന യാത്രികരുടെ അവകാശങ്ങൾ സംരക്ഷിക്കുക ” എന്ന വിഷയത്തിൽ ടു വീലർ ഓണേഴ്‌സ് & വെൽഫെയർ അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ കോഴിക്കോട് പ്രസ് ക്ലബ്ബിൽ പത്ര സമ്മേളനം നടത്തി

*.. കോഴിക്കോട്: ഇരു ചക്ര വാഹന യാത്രികരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി “ആൾ കേരള ടു വീലേഴ്സ് ഓണേഴ്സ് & വെൽഫയർ അസോസിയേഷൻ ” എന്ന സംഘടന രൂപീകരിച്ച് പ്രവർത്തിക്കുവാൻ തീരുമാനിച്ചു.ഇരു ചക്ര വാഹനങ്ങളിൽ കുട്ടി, കളുമായി സ്കൂളിലേക്കോ കുടുംബത്തോടൊപ്പമോ യാത്ര ചെയ്താൽ പിഴ ഈടാക്കുമെന്ന നിയമം ആശങ്കാജനകമാണെന്നും മേൽ നിയമം അടിയന്തിരമായി പിൻവലിക്കുന്നതിന് ഭരണകൂടങ്ങൾ തയ്യാകണമെന്നും സംഘടന ആവശ്യപ്പെട്ടുമെട്രോ സിറ്റികളുള്ള കർണ്ണാടയിലോ തമിഴ് നാട്ടിലോ ഇത്തരം ക്യാമറകൾ റോഡിൽ സ്ഥാപിച്ച് പിഴ ഈടാക്കുന്ന സംവിധാനം നടപ്പിലാക്കിയിട്ടില്ലായെന്നിരിക്കെ കേരളത്തിൽ പാവപ്പെട്ട ടൂ വീലർ യാത്രക്കാർക്ക് ബുദ്ധിമുട്ടും സാമ്പത്തിക പ്രയാസവുമുണ്ടാക്കുന്ന നടപടിയിൽ നിന്നും ഇടതു സർക്കാർ പിൻമാറണമെന്നും.ക്യാമറയിൽ ഒരു ദിവസം ഒന്നിൽ കൂടുതൽ നിയമലംഘനം പെട്ടാൽ ഒരു ദിവസം ഒന്നിൽ കൂടുതൽ തവണ പിഴ ഈടാക്കുമെന്നത് പ്രാകൃത നിയമമാണ്. ഇരു ചക്ര വാഹനങ്ങൾ പാർക്കിംഗ് ചെയ്യാനുള്ള സംവിധാനം ഒരുക്കണം.ആകെ കേരളത്തിൽ എല്ലാ വാഹനങ്ങൾ അടക്കം റജിസ്റ്റർ ചെയ്തിട്ടുള്ളത് ഒരു കോടി മൂന്ന് ലക്ഷമാണ് ഇതിൽ 76 ലക്ഷത്തോളം വരും ഇരു ചക്രവാഹനങ്ങൾ ഇവർ ഒരുമിച്ചു നിൽക്കാൻ തയ്യാറായാൽ ഏതു സർക്കാർ വന്നാലും അവകാശങ്ങൾ നേടിയെടുക്കാൻ കഴിയാവുന്നതാണ്ഇവർ നേരിടുന്ന കാതലായ പല പ്രശ്നങ്ങൾക്കും പരിഹാരം കാണേണ്ടതുണ്ട്. അതിനായി സംഘടന ഒറ്റക്കെട്ടായി രംഗത്തിറങ്ങുമെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ബാപ്പു വടക്കയിൽ മലപ്പുറം മനാഫ് താനൂർ ഷെയ്ഖ് ഷാഹിദ് കോഴിക്കോട് ഹബീബ് കെ. കണ്ണൂർ. മണിലാൽ ബാലുശ്ശേരി സജീവ് മാധവ് ഇടുക്കി.. എന്നിവർ വാർത്താ സമ്മേളനത്തിപങ്കെടുത്തു.
Subscribe our YouTube channel
Now 👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇