തീച്ചൂടിൽ ഉരുകി സംസ്ഥാനം; ഇന്നു മുതൽ വേനൽമഴ പെയ്തേക്കും

*🛑* *സംസ്ഥാനം തീച്ചൂടിൽ ഉരുകുന്നതിനിടെ ഇന്നു മുതൽ ആശ്വാസമായി വേനൽമഴ പെയ്യുമെന്നു പ്രതീക്ഷ. തെക്കൻ ജില്ലകളിലും മധ്യകേരളത്തിലുമാകും തുടക്കത്തിൽ മഴ. 21, 22 തീയതികളിൽ മിക്ക ജില്ലകളിലും മഴ ലഭിച്ചേക്കുമെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു.താപനിലയും അന്തരീക്ഷ ഈർപ്പവും കണക്കിലെടുത്ത് അനുഭവപ്പെടുന്ന ചൂടിന്റെ അളവായ താപസൂചിക സംസ്ഥാനത്തു പല ജില്ലകളിലും അതീവജാഗ്രത പുലർത്തേണ്ട 58 എന്ന നിലയിൽ തുടരുകയാണ്. കൊല്ലം മുതൽ മലപ്പുറം വരെയുള്ള ജില്ലകളിൽ കഠിനമായ ചൂടാണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിലെ ഭൂരിഭാഗം പ്രദേശങ്ങളിലും 50 മുതൽ 56 വരെ എന്ന നിലയിലാണു താപസൂചിക. കണ്ണൂർ ജില്ലയുടെ മലയോരമേഖലയിലും ചൂടിന്റെ കാഠിന്യം കൂടി.കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ പ്രകാരം പാലക്കാടാണ് ഏറ്റവും കൂടിയ ചൂട്; 39.7 ഡിഗ്രി സെൽഷ്യസ്. ഓട്ടമാറ്റിക് വെതർ സ്റ്റേഷനുകളിലെ കണക്കുപ്രകാരം കണ്ണൂരിലെ ചെമ്പേരി, പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്, ഒറ്റപ്പാലം, മലമ്പുഴ ഡാം, പോത്തുണ്ടി ഡാം, മംഗലം ഡാം, വണ്ണാമട, കൊല്ലങ്കോട്, തൃശൂർ ജില്ലയിലെ വെള്ളാനിക്കര, പീച്ചി, എറണാകുളം ജില്ലയിലെ ഓടക്കാലി എന്നീ സ്ഥലങ്ങളിൽ 40 ഡിഗ്രി സെൽഷ്യസിനു മേൽ പകൽ താപനില ഉയർന്നു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇