സംസ്ഥാന മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റ് – മെഡൽ നേട്ടവുമായി കെടി വിനോദ്

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ വെച്ച് കേരള അത്‌ലറ്റിക് അസോസിയേഷൻ സംഘടിപ്പിച്ച രണ്ടാമത് മാസ്റ്റേഴ്സ് മീറ്റിൽ കെ ടി വിനോദിന് മൂന്ന് മെഡൽ ലഭിച്ചു. 1500 മീറ്റർ ഓട്ടം, 4x 100 മീറ്റർ റിലേ എന്നിവയിൽ സിൽവർ മെഡലും ജാവലിൻ ത്രോയിൽ വെങ്കലമെഡലുമാണ് ലഭിച്ചത്. പരപ്പനാട് വാക്കേഴ്സ് ക്ലബ്ബ് താരവും പാലത്തിങ്ങൽ കൊട്ടന്തല സ്വദേശിയുമാണ്. മലപ്പുറം ജില്ലയുടെ ടീം മാനേജറും കൂടിയായിരുന്നു. മലപ്പുറം ജില്ല 245 പോയിൻറ് നേടി നാലാം സ്ഥാനം കരസ്ഥമാക്കി..

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇