ഹജ്ജ്‌ തീർത്ഥാടനത്തിന്‌ തെരഞ്ഞെടുക്കപ്പെട്ടവർക്കുള്ള സാങ്കേതിക പഠനക്ലാസിന്റെ സംസ്ഥാനതല ഉദ്‌ഘാടനം നിർവ്വഹിച്ചു

. മലപ്പുറം ജില്ലയിലെ കോട്ടക്കലിലാണ്‌ ആദ്യ ക്ലാസ്‌ നടക്കുന്നത്‌. 14 ജില്ലകളിലും ഒന്നാംഘട്ട പഠനക്ലാസുകൾ മെയ്‌ രണ്ടിനകം പൂർത്തിയാക്കാനാണ്‌ നിശ്‌ചയിച്ചിട്ടുള്ളത്‌. രണ്ടാം ഘട്ടം മെയ്‌ അവസാനവാരം നടത്തും. ഏറ്റവും മികച്ച പരിശീലകരാണ്‌ ക്ലാസുകൾ നയിക്കുന്നത്‌. അതുകൊണ്ട്‌ തന്നെ തീർത്ഥാടകരുടെ എല്ലാ സംശയങ്ങളും പരിഹരിക്കാനും സുഗമമായ യാത്രയ്‌ക്ക്‌ സജ്ജമാകാനും സാധിക്കും.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

ഏറ്റവും നല്ല നിലയിൽ ഹജ്ജ്‌ നിർവഹിക്കാനുള്ള എല്ലാ സാഹചര്യങ്ങളും സർക്കാർ ഒരുക്കും. ഇത്തവണ കേരളത്തിന്‌ മൂന്ന്‌ എമ്പാർക്കേഷൻ പോയിന്റുകളുള്ളത്‌ ഏറെ പ്രയോജനപ്പെടും. കൂടുതൽ യാത്രക്കാരുള്ള കോഴിക്കോട്‌ വിമാനത്താവളത്തിൽ ഹജ്ജ്‌ എമ്പാർക്കേഷൻ പോയിന്റ്‌ പുനഃ സ്ഥാപിക്കപ്പെട്ടത്‌ വലിയ ആശ്വാസമാണ്‌. കോഴിക്കോട്‌, കൊച്ചി, കണ്ണൂർ എന്നീ എമ്പാർക്കേഷൻ പോയിന്റുകളിൽ ഒരുക്കങ്ങൾ വിലയിരുത്താൻ യോഗങ്ങൾ ചേരുകയുണ്ടായി.

ഇത്തവണ 10331 പേരാണ്‌ കേരളത്തിൽ നിന്ന്‌ പോകുന്നത്‌. ഇതിൽ 3865 പുരുഷന്മാരും 6466 സ്‌ത്രീകളുമാണുള്ളത്‌. 63 ശതമാനം വരുന്ന വനിതാ തീർത്ഥാടകർക്കായി കോഴിക്കോട്‌ ഹജ്ജ്‌ ഹൗസിനോട്‌ അനുബന്ധിച്ച്‌ വനിതാ ബ്ലോക്ക്‌ നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ട്‌. 10 കോടി ചെലവിൽ നിർമ്മിച്ച കെട്ടിടം ഉടൻ ഉദ്‌ഘാടനം ചെയ്യുന്നതാണ്‌. ഹജ്ജ്‌ യാത്രയും ബന്ധപ്പെട്ട പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിന്‌ സർക്കാർ ശ്രീ. ജാഫർ മാലിക് ഐ എ എസിനെ പ്രത്യേക ചുമതല നൽകി നിയമിച്ചിട്ടുണ്ട്‌. ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റുമായി ചേർന്ന്‌ ഇദ്ദേഹം പ്രവർത്തിക്കും. തീർത്ഥാടകരെ സഹായിക്കുന്നതിന്‌ സംസ്ഥാനത്ത്‌ 314 ഹജ്ജ്‌ ട്രെയിനർമാരെ നിയോഗിച്ചിട്ടുണ്ട്‌. ഒപ്പം ഹജ്ജ്‌ വളണ്ടിയർമാരെയും തെരഞ്ഞെടുത്ത്‌ അയയ്‌ക്കുന്നതാണ്‌. വി.അബ്ദുറഹിമാൻ(ഹജ്ജ് വകുപ്പ് മന്ത്രി)