*’ഹെൽത്തി കിഡ്സ്‌’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മെയ്‌ 19 വെള്ളിയാഴ്ച രാവിലെ 10 മണിക്ക്*

താനൂർ :പ്രൈമറി വിദ്യാർത്ഥികൾക്കുള്ള സമഗ്ര ആരോഗ്യ കായിക വിദ്യാഭ്യാസ പരിപോഷണ പരിപാടിയായ പ്രൈമറിതലം മുതല്‍ തന്നെ കായിക ഭാഷയുടെ ആദ്യാക്ഷരങ്ങള്‍ കുട്ടികളില്‍ കുറിക്കുകയെന്ന ലക്ഷ്യമാണീ പദ്ധതിക്ക്. സാംസ്‌കാരികവും ഭൂമിശാസ്ത്രപരവുമായ വൈവിധ്യങ്ങളുള്ള വിദ്യാര്‍ത്ഥി സമൂഹത്തിന്റെ ആരോഗ്യ ഭാവി കൃത്യതപ്പെടുത്തുന്ന തരത്തില്‍ കുട്ടിയുടെ ശാരീരികവും മാനസികവും വൈകാരികവുമായ വികാസത്തിന് മുന്‍ഗണന നല്‍കുന്ന ആരോഗ്യവിദ്യാഭ്യാസമാണ് ഇതുവഴി പ്രാവര്‍ത്തികമാക്കുന്നത്. പൂര്‍ണ കായികക്ഷമതയുള്ള ഒരു തലമുറയെ വളര്‍ത്തിയെടുക്കുന്ന തരത്തില്‍ ആരോഗ്യ അവബോധം നല്‍കുന്നതിനോടൊപ്പം ശരിയായ ശരീര വളര്‍ച്ചയ്ക്ക് അഭികാമ്യമായ ആരോഗ്യ കായിക പ്രവര്‍ത്തനങ്ങള്‍ എല്‍.പി തല ക്ലാസ്സ് മുതല്‍ തുടങ്ങുകയെന്നതാണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത്. സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 32 വിദ്യാലയങ്ങളിലാണ് ഈ വര്‍ഷം പദ്ധതി നടപ്പിലാക്കുന്നത്. ഇതിലൊന്ന് നമ്മുടെ വിദ്യാലയമായ താനൂര്‍ ഗവ.എല്‍.പി സ്‌കൂളാണ് എന്നതില്‍ നമുക്ക് അഭിമാനമുണ്ട്. അതോടൊപ്പം ഈ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നമ്മുടെ വിദ്യാലയത്തില്‍ വെച്ച് നടക്കുന്നുവെന്നത് ആഹ്ലാദകരമായ കാര്യമാണ്. 2023 മെയ് 19 ന് ബഹു. സംസ്ഥാന കായിക,വഖഫ്, വകുപ്പ് മന്ത്രി ശ്രീ വി.അബ്ദുറഹിമാന്‍ ഹെല്‍ത്തി കിഡ്‌സ് പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം നമ്മുടെ വിദ്യാലയത്തില്‍ വെ്ച്ച് നിര്‍വഹിക്കുകയാണ്.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇