മാലിന്യങ്ങൾ വലിച്ചെറിയുന്നതിനെതിരെ താനൂർ നഗരസഭയുടെ തെരുവ് നാടകം ‘തരികിട കുട്ടപ്പൻ’അഭിനേതാക്കളായി സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനും കൗൺസിലർമാരും

താനൂർ : ഇന്ത്യൻ സ്വച്ചതാ ലീഗിന്റെ ഭാഗമായി താനൂർ നഗരസഭയുടെ തെരുവ് നാടകം തരികിട കുട്ടപ്പൻ ജനശ്രദ്ധയാകർശിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ. ജയപ്രകാശ്, കൗൺസിലർമാരായ എ. കെ. സുബൈർ, രാധിക ശശികുമാർ എന്നിവരും തരികിട കുട്ടപ്പനിൽ അഭിനേതാക്കളായി. പ്രമുഖ നാടക പ്രവർത്തകൻ ആർ. കെ. താനൂരിന്റെ നേതൃത്വത്തിലാണ് നാടകം രൂപകൽപന ചെയ്തത്. ആർ. കെ. താനൂരിനായിരുന്നു തരികിട കുട്ടപ്പനിലെ പ്രധാന വേഷം. മുനിസിപ്പാലിറ്റി ജീവനക്കാരായ ബിജു പി. വി., മനോജ്‌ പി. വി., വൈശാഖ് ടി, ഹരിത കർമ സേനാ അംഗങ്ങളായ രജനി, രതി, പുഷ്പ, സുനിത, രണ്ടാം ക്ലാസുകാരി ദേവനന്ദ എന്നിവരും അഭിനയിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുന്നതിനെതിരെയുള്ള ശക്തമായ ബോധവൽക്കരണവുമായാണ് തെരുവ് നാടകം സംഘടിപ്പിച്ചത്. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഹരിതകർമ്മ സേനക്ക് യൂസർ ഫീ നൽകുന്നതിനെക്കുറിച്ചുള്ള പ്രാധാന്യം നാടകത്തിൽ പ്രത്യേകം പറയുന്നുണ്ട്. തരികിട കുട്ടപ്പൻ കാണാൻ നിരവധിയാളുകളാണ് വിവിധ കേന്ദ്ര‌ങ്ങളിൽ തടിച്ചു കൂടിയത്. മാലിന്യങ്ങൾ വലിച്ചെറിയുന്നതിനെതിരെ വലിയ സന്ദേശമാണ് നാടകം നൽകിയതെന്ന് പ്രേക്ഷകരും പറഞ്ഞു. കണ്ണന്തളിയിൽ ചെയർമാൻ പി. പി. ഷംസുദ്ധീൻ ഉദ്ഘാടനം ചെയ്തു. സി. കെ. സുബൈദ അധ്യക്ഷയായി. കെ. പി അലി അക്ബർ, സി. കെ. എം. ബഷീർ, കെ. ജയപ്രകാശ്, സി. പി ഫാത്തിമ, എ. കെ. സുബൈർ, പി. ടി. അക്ബർ എന്നിവർ പ്രസംഗിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇