ഉന്നത വിജയികൾക്ക് രാജീവ് ഗാന്ധി സാംസ്കാരിക വേദിയുടെ ആദരം
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
മുക്കാട്ടുകര: രാജീവ് ഗാന്ധി സാംസ്കാരിക വേദി ക്ലബിന്റെ ആഭിമുഖ്യത്തിൽ മുക്കാട്ടുകരയിലെ ഉന്നത വിജയം കരസ്ഥമാക്കിയ എസ്എസ്എൽസി, പ്ലസ്ടു വിദ്യാർത്ഥികളെ അനുമോദിച്ചു.
കൗൺസിലർ ശ്യാമള മുരളീധരൻ ചടങ്ങ് ഉദ്ഘാടനം നിർവഹിച്ച് സമ്മാന വിതരണം നടത്തി. ക്ലബ് പ്രസിഡണ്ട് സി.ഡി.സെബീഷ് അദ്ധ്യക്ഷത വഹിച്ചു. സി.വി.ഷാജു, കെ.കെ.ആന്റോ, ജോസ് കുന്നപ്പിള്ളി, ജോൺ.സി.ജോർജ്ജ്, ജെൻസൻ ജോസ് കാക്കശ്ശേരി, വിൽബിൻ വിൽസൻ, ജെസ്സി ബാബു, സി.ഡി.റാഫി, ജീസ്.പി.ശാമ്മുവേൽ, സി.കെ.ജോൺ, വിഷ്ണു വേണു, ഇ.വി.വിൽസൻ എന്നിവർ നേതൃത്വം നൽകി.