SSLC ഹയര്‍സെക്കന്ററി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

ഈ അധ്യയന വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാത്തിയ്യതി പ്രഖ്യാപിച്ചു. മാർച്ച് നാല് മുതൽ 25 വരെയാണ് പരീക്ഷ നടക്കുകയെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. എസ്.എസ്.എൽ.സി മോഡൽ പരീക്ഷ പരീക്ഷ ഫെബ്രുവരി 19 മുതൽ 23 വരെ നടക്കും. ഹയർസെക്കൻഡറി പരീക്ഷകൾ മാർച്ച് ഒന്നിന് ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചുസംസ്ഥാന സ്‌കൂൾ കലാ-കായിക-ശാസ്ത്രമേളകളുടെ തിയ്യതിയും ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന സ്‌കൂൾ കായികമേള ഒക്ടോബർ 16 മുതൽ 20 വരെ തൃശൂരിൽ വെച്ചും, ശാസ്ത്രമേള നവംബർ 30 മുതൽ ഡിസംബർ മൂന്നു വരെ തിരുവനന്തപുരത്തും കലോത്സവം ജനുവരി നാല് മുതൽ എട്ടു വരെ കൊല്ലത്തും നടക്കും.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇