യുവതയോട് സംവദിച്ച് സംവിധാൻ യാത്ര; അലീഗഢിലെ ക്യാമ്പസ് ക്ലേവ് പ്രൗഢമായി

അലീഗഢ്: വര്‍ത്തമാന ഇന്ത്യനവസ്ഥയില്‍ വിദ്യാര്‍ഥികളും യുവ സമൂഹവും കൂടുതല്‍ രാഷ്ട്രീയ ജാഗ്രത പാലിക്കണമെന്ന് എസ് എസ് എഫ് സംവിധാന്‍ യാത്ര ആഹ്വാനം ചെയ്തു. ‘വീ ദ പിപ്പിൾ ഓഫ് ഇന്ത്യ’ എന്ന പ്രമേയത്തിൽ എസ് എസ് എഫ് ഇന്ത്യ സംവിധാൻ യാത്രയുടെ ഒൻപതാം ദിനം അലീഗഢിലെത്തിയ യാത്രക്ക് ഗംഭീര സ്വീകരണമാണ് വിദ്യാർത്ഥികളും അധ്യാപകരുമടങ്ങുന്ന സംഘം ഒരുക്കിയത്. ആഗസ്റ്റ് 12 ന് കാശ്മീരിലെ ശ്രീനഗറിൽ നിന്ന് പ്രയാണമാരംഭിച്ച യാത്ര അതിന്റെ ഒൻപതാം ദിവസം ഇന്ത്യയിലെ പ്രധാന കേന്ദ്ര സർവ്വകലാശാലകളിലൊന്നായ അലീഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയിലെത്തി. സർവകലാശാലയുടെ ഹൃദയഭാഗമായ സർ സയ്യിദ് ഹാളിൽ സംവിധാൻ യാത്രയ്ക്ക് ഉജ്ജ്വല വരവേൽപ്പ് നൽകി. ചരിത്ര പ്രാധാന്യമുള്ള സ്ട്രാച്ചി ഹാൾ, ജമാ മസ്ജിദ്, വിക്ടോറിയ ഗേറ്റ് തുടങ്ങിയ നിർമ്മിതികൾ നിലകൊള്ളുന്നത് സർസയ്യിദ് ഹാളിലാണ്. രാജ്യത്ത്ദാരിദ്ര്യം, തൊഴിലില്ലായ്മ തുടങ്ങിയ അടിസ്ഥാന പ്രശ്‌നങ്ങള്‍ ശക്തിപ്പെടുന്നു. രാജ്യത്തെ അടിസ്ഥാന സമ്പത്തായ യുവ മനുഷ്യ വിഭവങ്ങളെ ക്രിയാത്മകമായി പ്രയോഗിച്ച് പരിഹാരം കണ്ടത്തേണ്ടത് അനിവാര്യതയാണെന്നും ക്യാമ്പസ് ക്ലേവ് ഉദ്ഘാടന പ്രഭാഷണത്തിൽ എസ് എസ് എഫ് അധ്യക്ഷൻ ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അഭിപ്രായപ്പെട്ടു.രാജ്യത്തെ ഏതെങ്കിലും ഒരു വിഭാഗത്തിന് വേണ്ടി നിർമ്മിക്കപ്പെട്ടതല്ല, മറിച്ച് ഇന്ത്യയുടെ വൈവിധ്യങ്ങളെയും വ്യത്യസ്തതകളെയും സ്വാംശീകരിച്ച് അവയെ സംരക്ഷിക്കുന്നതിന് വേണ്ടി രൂപകല്പന ചെയ്യപ്പെട്ടതാണ് ഇന്ത്യൻ ഭരണഘടന. അതിന്റെ മൂല്യങ്ങളെ സംരക്ഷിക്കൽ ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം ഉണർത്തി.ഡോ. സുബൈർ അംജദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡോ. മുഹമ്മദ് കാഫി, നൗഷാദ് ആലം മിസ്ബാഹി ഒഡീഷ, സുഹൈറുദ്ധീൻ നൂറാനി വെസ്റ്റ് ബംഗാൾ, ഉബൈദുള്ള സഖാഫി, തുടങ്ങിയവർ സംസാരിച്ചു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
Photo : അലീഗഢ് സർ സയ്യിദ് ഹാളിൽ നടന്ന ക്യാമ്പസ് കേവ്
Photo സംവിധാൻ യാത്ര നേതാക്കൾ അലീഗഢ് സർവ്വകലാശാലയിൽ